22 January 2026, Thursday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

ചരിത്രത്തിലാദ്യമായി ഗുജറാത്തില്‍ മുസ്ലീങ്ങളില്ലാത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക

Janayugom Webdesk
ന്യൂഡല്‍ഹി
May 6, 2024 11:08 am

ഗാന്ധിജിക്ക് ജന്മം നല്‍കിയ ഗുജറാത്തില്‍ ചരിത്രത്തിലാദ്യമായി മുസ്ലീങ്ങളില്ലാത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലാണ് ഇത്തവണ ഗുജറാത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്.

എന്നാൽ ഇതില്‍ ഒരു സീറ്റില്‍ പോലും മുസ്‌ലിം സ്ഥാനാര്‍ത്ഥികളില്ല എന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ഥിരമായി മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്ന ബറൂച്ച് മണ്ഡലത്തിൽ ഇത്തവണ മുന്നണി ധാരണ പ്രകാരം എഎപി സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്. ശേഷിക്കുന്ന സീറ്റുകളിലാകട്ടെ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാധ്യതയില്ലെന്നാണ് ഗുജറാത്തിലെ കോൺഗ്രസ് നേതൃത്വം വാദിക്കുന്നത്.

വലിയ വിമർശനമാണ് കോൺഗ്രസിന്റെ ഈ നിലപാടിനെതിരെ ന്യൂനപക്ഷങ്ങളിൽ നിന്നും ഉയർന്നു വരുന്നത്. ഒരു മുസ്‌ലിം സ്ഥാനാർഥി പോലും ഇല്ലാത്ത ഗുജറാത്തിൽ പൗരത്വ ഭേദഗതിയെ കുറിച്ച് പോലും സംസാരിക്കാൻ കോൺഗ്രസിൽ ആരുണ്ടാകും എന്ന ചോദ്യമാണ് ഇത് മുന്നോട്ട് വെക്കുന്നതെന്നാണ് പലരും അഭിപ്രയപ്പെടുന്നത്.

Eng­lish Summary:
For the first time in his­to­ry, the list of Con­gress can­di­dates in Gujarat has no Muslims

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.