26 June 2024, Wednesday
KSFE Galaxy Chits

Related news

June 19, 2024
June 2, 2024
June 2, 2024
May 31, 2024
May 26, 2024
May 24, 2024
May 8, 2024
May 6, 2024
May 6, 2024
May 4, 2024

വേനൽ ചൂടിൽ തടാകങ്ങളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു: കര്‍ഷകര്‍ ആശങ്കയില്‍

Janayugom Webdesk
ഹൈദരാബാദ്
May 6, 2024 5:05 pm

വേനല്‍ കടുത്തതോടെ തെലങ്കാനയിലെ തടാകങ്ങളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. ചൂട് വർധിച്ചതിനെ തുടർന്ന് പൊൽക്കമ്മ ചെരുവ്, കമുനി ചെരുവ് ഉൾപ്പെടെയുള്ള തടാകങ്ങളിലെ വെള്ളം ചൂടായതോടെയാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. സംഭവം വൻ നാശനഷ്ടമുണ്ടാക്കിയതായി മത്സ്യക്കര്‍ഷകര്‍ പറയുന്നു. 

താപനില വർദ്ധിക്കുന്നതിനനുസരിച്ച് വെള്ളത്തിലെ ഓക്സിജന്റെ ലഭ്യത കുറയുന്നു. താപനിലയിലെ വർദ്ധനവ് ഉപാപചയ പ്രവർത്തനങ്ങളെ വർദ്ധിപ്പിക്കുകയും അതുവഴി ഓക്സിജന്റെ ആവശ്യകത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്, താപനില ഉയരുമ്പോൾ, ഓക്സിജന്റെ വിതരണം കുറയുകയും ആവശ്യകത ഉയരുകയും ചെയ്യുന്നു. ഇതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

നിലവില്‍ 47 ഡിഗ്രി സെൽഷ്യസാണ് തെലങ്കാനയിലെ താപനില. തെലങ്കാനയിലെ പല ജില്ലകളിലും 46 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Eng­lish Sum­ma­ry: Fish die in lakes dur­ing sum­mer heat

You may also like this video

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.