6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 4, 2024
October 25, 2024
October 25, 2024
October 23, 2024
October 21, 2024
October 21, 2024
October 18, 2024
October 5, 2024
October 4, 2024
October 4, 2024

പതഞ്ജലിയുടെ നിരോധിക്കപ്പെട്ട ഉത്പന്നങ്ങളുടെ പരസ്യം ഇപ്പോഴും ലഭ്യമാണ്; അതൃപ്തി അറിയിച്ച് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
May 8, 2024 12:34 pm

പതഞ്ജലിയുടെ നിരോധിക്കപ്പെട്ട ഉത്പന്നങ്ങളുടെ പരസ്യം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി.പതജ്ഞലിക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉടന്‍ നീക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു.ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.നിരോധിക്കപ്പെട്ടിട്ടും പരസ്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ഇടപെടാന്‍ അന്വേഷണസംഘം തയ്യാറാകാത്തതെന്താണെന്നും സുപ്രീം കോടതി ചോദിച്ചു. പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സാണ് റദ്ദാക്കിയത്.

കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണക്കെതിരെയും സഹസ്ഥാപകന്‍ ബാബാ രാംദേവിനെതിരെയും കേസെടുക്കുകയും ചെയ്തിരുന്നു.എന്നാല്‍ അടുത്ത ഹിയറിങ് നടക്കുന്നതിന് മുമ്പ് പരസ്യങ്ങള്‍ നീക്കം ചെയ്യുമെന്ന് പതഞ്ജലിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഉറപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ശക്തമായ താക്കീത് നല്‍കിയിട്ടും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പത്രങ്ങളില്‍ ഉള്‍പ്പടെ നല്‍കിയതാണ് കോടതിയലക്ഷ്യ കേസിന് കാരണം. തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ പതഞ്ജലിയുടെ ഓരോ ഉത്പന്നത്തിനും ഒരു കോടി രൂപ പിഴ ചുമത്തുമെന്നാണ് സുപ്രീം കോടതി താക്കീത് നല്‍കിയത്. പിന്നാലെ പലതവണ പരസ്യ മാപ്പപേക്ഷയുമായി പതഞ്ജലി രംഗത്തെത്തുകയും ചെയ്തിരുന്നു.

അലോപ്പതിയെ തരംതാഴ്ത്താനുള്ള ശ്രമത്തിനെതിരെ ആയിരുന്നു സുപ്രീം കോടതി പതഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കിയത്. കൊവിഡ് വാക്‌സിനും വൈദ്യശാസ്ത്രത്തിനും എതിരായി പതഞ്ജലി പ്രചരണം നടത്തുന്നതായി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

Eng­lish Summary:
Adver­tis­ing of Patan­jal­i’s banned prod­ucts is still avail­able; The Supreme Court expressed displeasure

You may also like this video:

TOP NEWS

November 6, 2024
November 6, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.