26 December 2025, Friday

Related news

December 24, 2025
December 22, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 13, 2025

സം​ഗീത് ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 8, 2024 9:18 pm

വൈവിധ്യമാർന്ന തലങ്ങളിലേക്കു ചലച്ചിത്രകലയെ വളർത്തിയ ശ്രദ്ധേയനായ സംവിധായകനായിരുന്നു സം​ഗീത് ശിവനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വ്യത്യസ്ത ഭാഷകളിൽ, അപരിചിതമായ ഇതിവൃത്തങ്ങൾ മുൻനിർത്തി സിനിമകളെടുത്ത സം​ഗീത് ശിവൻ ഛായ​ഗ്രഹണരം​ഗത്തും സംവിധാനരം​ഗത്തും മികവുറ്റ വ്യക്തിമുദ്ര പതിപ്പിച്ചു. പുതിയ ആഖ്യാനരീതി, പുതിയ ദൃശ്യാവിഷ്ക്കരണ രീതി എന്നിവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടമാണ് സം​ഗീത് ശിവന്റെ നിര്യാണം മൂലമുണ്ടായിട്ടുള്ളതെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

സം​ഗീത് ശിവന്റെ നിര്യാണത്തിൽ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു.യോദ്ധ,ഗാന്ധർവം, നിർണയം തുടങ്ങിയ ജനപ്രിയ സിനിമകളുടെ സംവിധായകനായ സംഗീത് ശിവൻ ഹിന്ദി ചലച്ചിത്ര രംഗത്തും സ്ഥിരപ്രതിഷ്ഠ നേടി. യോദ്ധയിലെ സംഭാഷണങ്ങൾ പലതും മലയാളികളുടെ നിത്യജീവിതത്തിൽ ഇടംപിടിക്കും വിധം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്നു എന്നത് സംഗീത് ശിവൻ എന്ന ചലച്ചിത്രകാരനെ അനശ്വരനാക്കുന്നുവെന്നും ഷംസീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

Eng­lish Summary:The Chief Min­is­ter con­doled the death of Sangeeth Sivan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.