22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024

സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

പ്രശ്നങ്ങളുണ്ടാക്കുന്നത് കോണ്‍ഗ്രസാണ്
Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2024 4:28 pm

മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ‚തന്റെ സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയില്ലെന്നും,സര്‍ക്കാര്‍ സുഗമമായി മുന്നോട്ട് പോകുന്നുവെന്നും ഹരിയാന മുഖ്യമന്ത്രി നയാബ്സിങ് സൈനി. 

സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിന്റെ ആഗ്രഹം നിറവേറ്റാന്‍ ഹരിയാനയിലെ ജനം അനുവദിക്കില്ല. ലോക്‌സഭയിലോ സംസ്ഥാനത്തോ ഭൂരിപക്ഷമില്ലാത്തപ്പോള്‍ ചിലരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്ന കോണ്‍ഗ്രസിന്റെ ചരിത്രം രാജ്യം മുഴുവന്‍ കണ്ടതാണ്. ചിലര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശക്തിയോടെ മുന്നോട്ടുപോകുന്നുവെന്ന് സൈനി പറഞ്ഞു.

ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ രാജ്യത്തും സംസ്ഥാനത്തും എല്ലാ മേഖലകളിലും വികസനം സാധ്യമാക്കിയതായും ബിജെപിയും നരേന്ദ്രമോദിയും വികസനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്ത് അഴിമതി മാത്രമായിരുന്നു സംസ്ഥാനത്ത് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം, മുന്ന് സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചതോടെ സൈനി സര്‍ക്കാരിന്റെ ഭൂരിക്ഷം നഷ്ടമായെന്നും സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടുമൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ കഴിഞ്ഞ ദിവസമാണ് സൈനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.

പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍ നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍ നിന്നുള്ള സോംബീര്‍ സിങ് സാങ് വാന്‍ എന്നിവരാണ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായും കോണ്‍ഗ്രസിനെ പിന്തുണക്കുന്നതായും അറിയിച്ചത്.

Eng­lish Summary:
Haryana Chief Min­is­ter says there is no cri­sis for the government

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.