8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 6, 2024
September 4, 2024
August 29, 2024
August 29, 2024
August 17, 2024
August 17, 2024
August 6, 2024
July 25, 2024
July 16, 2024
May 27, 2024

പി എസ് സിയെ ആൾമാറാട്ടം നടത്തി വഞ്ചിക്കുവാൻ ശ്രമിച്ച കേസ്; പ്രതിക്കെതിരെ കോടതി നേരിട്ട് കേസെടുത്തു

Janayugom Webdesk
കോട്ടയം
May 9, 2024 8:03 pm

ആൾമാറാട്ടം നടത്തിയ പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നും യഥാർത്ഥ ഉദ്യോഗാർത്ഥിയെ റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ച യുവതിക്കെതിരെ നേരിട്ട് കേസെടുത്ത് കോടതി. കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച കോട്ടയം ജില്ലയിലെ കേരള സ്‌റ്റേറ്റ് സിവിൽ സപ്ലെയ്‌സ് കോർപ്പറേഷൻ ലിമിറ്റഡിലെ അസിസ്റ്റൻഡ് സെയിൽസ്മാൻ തസ്തികയിലെ റാങ്ക് ലിസ്റ്റിലെ 233-ാം നമ്പർ ഉദ്യോഗാർത്ഥി താനാണന്ന് അവകാശപ്പെട്ടുകൊണ്ട് ആൾമാറാട്ടം നടത്തി വ്യാജ രേഖകൾ ചമച്ച് തനിക്ക് റവന്യൂ ഡിപ്പാർട്ട്‌മെന്റിൽ വില്ലേജ് അസിസ്റ്റൻഡായി ജോലി ഉള്ളതിനാൽ സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ ജോലി ആവശ്യമില്ലന്ന് കാണിച്ച് കേരള പിഎസ്‌സിയേയും യഥാർത്ഥ റാങ്കുകാരിയായ ഉദ്യോർത്ഥിയേയും വഞ്ചിക്കുവാൻ ശ്രമിച്ച കൊല്ലം മൈനാഗപ്പള്ളി തോട്ടുമുഖം തോട്ടുകരവിള തെക്കേതിൽ വീട്ടിൽ ശ്രീജക്കെതിരെയാണ് കോട്ടയം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് വിവീജ സേതുമാധവൻ ഐ പി സി 419,420,423,468,471 എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്തത്.

കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികാ പരീക്ഷയിൽ ഒരു ഉദ്യോഗാർത്ഥിയേ അല്ലാതിരുന്ന ശ്രീജ വ്യാജ രജിസ്റ്റർ നമ്പറും റാങ്ക് ജേതാവിന്റെ രേഖകൾ വ്യാജമായി ചമയ്ക്കുകയും പി എസ് സിയിൽ സമർപ്പിച്ച് യഥാർത്ഥ 233 നമ്പർ റാങ്കുകാരിയെ റാങ്കു ലിസ്റ്റിൽ നിന്നും ഒഴിവാക്കിച്ചിരുന്നു. ഇതേത്തുടർന്ന് യഥാർത്ഥ റാങ്കുകാരി പി എസ് സിക്ക് പരാതി നൽകി. 

ഇതേത്തുടർന്ന് പിഎസ്‌സി കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്‌തെങ്കിലും കേസ് എഴുതിത്തളളി. തുടർന്ന് പി എസ് സി കോട്ടയം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ അഡ്വക്കേറ്റ് പ.രാജീവ് മുഖേനെ സ്വകാര്യ അന്യായം ബോധിപ്പിക്കുകയും സാക്ഷികളെ വിസ്തരിക്കുകയും പ്രമാണങ്ങൾ മാർക്കു ചെയ്യുകയും വാദമുഖങ്ങൾ നിരത്തുകയും ചെയ്തതിനെ തുടർന്നാണ് കോടതി പ്രതിക്കെതിരെ കേസ് എടുത്തത്.

Eng­lish Summary:Case of try­ing to cheat PSC by imper­son­ation; The court direct­ly reg­is­tered a case against the accused
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.