22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 22, 2024
October 14, 2024
October 13, 2024
October 7, 2024
September 18, 2024
September 10, 2024
September 9, 2024
August 23, 2024
August 17, 2024

എയര്‍ ഇന്ത്യ എക്സപ്രസ് സമരം അവസാനിച്ചു; പിരിച്ച് വിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കും

* തൊഴില്‍ ശക്തിയുടെ വിജയം
* വ്യോമ ഗതാഗതം താറുമാറായി 
Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2024 9:27 pm

എയര്‍ ഇന്ത്യ എക്സപ്രസ് വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കിയതോടെ രാജ്യത്തെ വ്യോമഗതാഗതം താറുമാറായി. 85 വിമാനങ്ങളാണ് ഇന്ന് രാജ്യവ്യാപകമായി റദ്ദാക്കിയത്. 300 ഓളം ജീവനക്കാര്‍ അസുഖബാധിതരായി കൂട്ട അവധിയെടുത്തതോടെയാണ് വ്യോമഗതാഗത മേഖല ഭാഗീകമായി നിശ്ചലമായത്. ഇതിനിടെ ഇന്ന് രാത്രി ഡല്‍ഹി ലേബര്‍ കമ്മിഷണര്‍ സമരക്കാരുമായും മാനേജ്മെന്റുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചു. പിരിച്ച് വിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കാമെന്നും , പ്രതികാര നടപടികള്‍ സ്വീകരിക്കില്ലെന്നും മാനേജ്മെന്റ് രേഖമൂലം അറിയിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. നേരത്തെ കൂട്ട അവധിയെടുത്ത ജീവനക്കാരില്‍ 25 പേര്‍ക്ക് പരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതായും ബാക്കിയുള്ളവരോട് ഉടനടി തിരിച്ച് കയറാന്‍ നിര്‍ദേശം നല്‍കിയതായും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ അവധിയില്‍ പ്രവേശിച്ച ജീവനക്കാര്‍ മെബൈല്‍ ഫോണ്‍ ഓഫാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 

എയര്‍ ഇന്ത്യ കമ്പനി നടത്തിപ്പില്‍ കെടുകാര്യസ്ഥത ആരോപിച്ച് ഒരുവിഭാഗം ജീവനക്കാര്‍ സമരം ചെയ്തു വരുകയായിരുന്നു. ഇതിന്റെ ഫലമായാണ് ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. തൊഴില്‍ നിയമ ലംഘനം ആരോപിച്ചാണ് ജീവനക്കാര്‍ സമരം ആരംഭിച്ചത്. മുതിര്‍ന്ന തസ്തികയില്‍ അഭിമുഖം നടത്തി നിയമിച്ച പലര്‍ക്കും അര്‍ഹിക്കുന്ന ജോലിയല്ല ലഭിച്ചതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ടാറ്റ കമ്പനി ഉദ്യോഗസ്ഥര്‍ ജീവനക്കാരെ ശത്രുക്കളായി കാണുകയാണ്. അര്‍ഹിക്കുന്ന വേതനം-അവധി എന്നിവ നിഷേധിച്ച് നിയമലംഘനം നടത്തുന്ന മാനേജ്മെന്റ് നടപടി അംഗീകരിക്കില്ലെന്നും ജീവനക്കാരുടെ സംഘടന നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. 

ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതോടെ 20 റൂട്ടുകളിലെ വിമാനങ്ങളാണ് മുന്നറിയിപ്പില്ലതെ റദ്ദാക്കിയത്. ജിവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചത് ഗുരുതര അച്ചടക്ക ലംഘനമായി ആണ് അധികൃതര്‍ വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായാണ് 25 പേരെ പിരിച്ച് വിട്ടത്. ഇന്നലെ രാജ്യവ്യാപകമായി 283 ആഭ്യന്തര- വിദേശ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയതെന്നും 85 വിമാന സര്‍വീസ് റദ്ദാക്കിയെന്നും എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ടാറ്റ കമ്പനിയുടെ കീഴിലുള്ള വിമാനങ്ങളാണ് റദ്ദാക്കിത്. വിമാനങ്ങള്‍ റദ്ദാക്കിയ സംഭവത്തിലും മൂന്നു മണിക്കൂറില്‍ കൂടുതല്‍ വൈകിയ സംഭവത്തിലും യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്ക് പൂര്‍ണമായി തിരിച്ച് നല്‍കുമെന്നാണ് വിമാന കമ്പനി അറിയിച്ചിരിക്കുന്നത്. 

Eng­lish Summary:Air India strike ends; 25 dis­missed employ­ees will be reinstated
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.