25 December 2025, Thursday

Related news

December 23, 2025
December 18, 2025
November 29, 2025
November 7, 2025
October 16, 2025
October 5, 2025
October 2, 2025
September 3, 2025
July 5, 2025
June 3, 2025

സമരം അവസാനിച്ചിട്ടും പ്രതിസന്ധി ഒഴിഞ്ഞില്ല: ഇന്നും ഫ്ലൈറ്റുകള്‍ റദ്ദാക്കി

Janayugom Webdesk
തിരുവനന്തപുരം
May 10, 2024 9:00 am

ജീവനക്കാരും അധികൃതരും തമ്മില്‍ ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിച്ചെങ്കിലും ഫ്ലൈറ്റ് സര്‍വീസിലെ അനിശ്ചിതത്വം ഒഴിവായില്ല. വിവിധ വിമാനത്താവളങ്ങളില്‍ ഫ്ലൈറ്റ് സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. 

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുറപ്പെടേണ്ട ഷാർജ, ദുബായ് ഒഴികെയുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ആറ് സർവീസുകൾ ഇന്ന് റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. അബുദാബിയിൽ നിന്നുള്ള വിമാനം ഇന്ന് രാവിലെ കണ്ണൂരിലെത്തി. ദുബായിൽ നിന്നുള്ള മറ്റൊരു വിമാനം ഇന്നലെ രാത്രിയും എത്തിച്ചേർന്നു.

ഇതിനുപുറമെ ഇന്ന് കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ ക്യാൻസൽ ചെയ്തു.
രാവിലെ 8.50 ന് പോകേണ്ട കൊച്ചി മസ്ക്കറ്റും 8.35 ന് പോകേണ്ട കൊച്ചി ദമാമും ആണ് ക്യാൻസൽ ചെയ്തത്. രാവിലെ മൂന്ന് വിമാനം ആണ് ഇന്ന് ഉണ്ടായിരുന്നത്. കൊച്ചി ഷാർജ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Even though the strike is over, the cri­sis is not over: flights are still can­celled today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.