5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 7, 2024
May 10, 2024
December 30, 2023
September 24, 2023
July 12, 2023
July 11, 2023
July 7, 2023
July 1, 2023
June 26, 2023

ഗുസ്തിതാരങ്ങളെ പീഡിപ്പിച്ച സംഭവം: ബ്രിജ് ഭൂഷണെതിരെ തെളിവുണ്ടെന്ന് കോടതി

Janayugom Webdesk
May 10, 2024 10:43 pm

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് കനത്ത തിരിച്ചടി. വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയായ ബ്രിജ് ഭൂഷണിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് വിചാരണ കോടതി. കുറ്റപത്രം തയ്യറാക്കി വിചാരണ ആരംഭിക്കാനും കോടതി നിര്‍ദേശം നല്‍കി.  ഡല്‍ഹി റോസ് അവന്യൂ കോടതി ഇന്നലെയാണ് കേസില്‍ മുന്നോട്ടുപോകാന്‍ അനുമതി നല്‍കിയത്. സെക്ഷന്‍ 354, 354 എ അനുസരിച്ചുള്ള ലൈംഗിക പീഡനം, കുറ്റകരമായ ഭയപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തണമെന്നും കോടതി നിര്‍ദേശിച്ചു. മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് പ്രിയങ്ക രജ്പുത്താണ് ബ്രിജ് ഭൂഷണെതിരെ കുറ്റം ചുമത്താന്‍ ഉത്തരവിട്ടത്.

രാജ്യത്തും വിദേശത്തുമായി അഞ്ച് താരങ്ങളെ ബ്രിജ്ഭൂഷണ്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഡല്‍ഹി പൊലീസ് ചാര്‍ജ് ഷീറ്റ് കോടതി അംഗീകരിച്ചു. ബ്രിജ്ഭൂഷണെതിരെ വ്യക്തമായ തെളിവുണ്ടെന്നും പ്രധാന പ്രതിയാണെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ അടുത്ത വാദം ഈമാസം 21 ന് നടത്തുമെന്നും കോടതി പറഞ്ഞു. ബ്രിജ് ഭൂഷണ്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന വേളയില്‍ വനിതാ കായിക താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ എന്നിവരാണ് ആദ്യം രംഗത്തുവന്നത്. ബ്രിജ് ഭൂഷണെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വനിതാ താരങ്ങള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വരികയും വിഷയം രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

പ്രതിപക്ഷവും ദേശീയ മഹിളാ ഫെഡറേഷന്‍ അടക്കമുള്ള വനിതാ സംഘടനകള്‍ കൂടി രംഗത്ത് വന്നതോടെയാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യറായത്.  ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള എംപിയായ ബ്രിജ് ഭൂഷണിന് ഇത്തവണ ബിജെപി സീറ്റ് നിഷേധിക്കുകയും പകരം മകന്‍ കരണ്‍ ബ്രിജ് ഭൂഷണിന് സീറ്റ് നല്‍കുകയുമായിരുന്നു.

വിജയത്തിലേക്കുള്ള ചുവട്: സാക്ഷി മാലിക്

ബ്രിജ് ഭൂഷണെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവുണ്ടെന്ന ഡല്‍ഹി കോടതി ഉത്തരവ് വിജയത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് ഗുസ്തി താരം സാക്ഷി മാലിക്. ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റായ ബ്രിജ്ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു സാക്ഷി മാലിക്.

ബ്രിജ് ഭൂഷണ്‍ നടത്തിയ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സാക്ഷിമാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ താരങ്ങള്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Eng­lish Summary:The inci­dent of tor­ture of wrestlers: Court has evi­dence against Brij Bhushan

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.