കരമന അഖിൽ വധക്കേസ് ആസൂത്രിതമെന്ന് ഡിസിപി. അപ്പു എന്ന അഖിൽ, വിനീത്, സുമേഷ്, കിരൺ കൃഷ്ണ എന്നിവരാണ് പ്രതികൾ. വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണയാണ് കസ്റ്റഡിയിൽ ഉള്ളത്. 2019 ൽ നടന്ന അനന്ദു വധക്കേസുമായി ബന്ധമുള്ളവരാണ് പ്രതികൾ.
തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ പ്രശ്നമാണ് കൊലപാതകത്തിന് കാരണം. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. വാടകയ്ക്ക് എടുത്ത കാറാണ് കൊലപാതകം നടത്താൻ വരാനായി ഉപയോഗിച്ചിരിക്കുന്നത്.കൊലപാതകം ആസൂത്രിതമായി പ്രതികരമനോഭാവത്തോടെ ചെയ്തതാണ്.
നാലുപേരിൽ കൂടുതൽ ഉണ്ടോ എന്ന കാര്യങ്ങൾ പരിശോചിച്ച് വരികയാണ്. ഗൂഢാലോചന ഉണ്ടായിരുന്നോ എന്നതും പരിശോധിക്കും. പ്രതികൾക്കെതിരെ 302 വകുപ്പ് ചുമത്തി കേസെടുത്തിരിക്കുകയാണ്. പ്രതികൾ അനന്തു കേസിൽ ജാമ്യത്തിൽ ഇറങ്ങിയവരാണെന്നും ഡിസിപി നിതിൻ രാജ് അറിയിച്ചു.
English Summary:
Karamana Akhil murder case; DCP says it was planned
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.