8 March 2026, Sunday

Related news

February 23, 2026
November 29, 2025
November 20, 2025
November 10, 2025
October 22, 2025
October 16, 2025
September 8, 2025
August 2, 2025
August 1, 2025
July 4, 2025

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗീകാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് സിദ്ധരാമയ്യ

Janayugom Webdesk
ന്യൂഡല്‍ഹി
May 11, 2024 1:30 pm

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമകേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ലെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ട്. അവര്‍ കൃത്യമായും സത്യസന്ധമായുമാണ് കേസ് അന്വേഷിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതിനാല്‍ കേസില്‍ ഇനി സബിഐ അന്വേഷണം ആവശ്യമില്ല. ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി കേസ് സിബിഐക്ക് വിടാന്‍ അഭ്യര്‍ഥിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ബിജെപി കര്‍ണ്ണാടക ഭരിക്കുമ്പോള്‍ ഒരു കേസെങ്കിലും സിബിഐക്ക് വിട്ടിട്ടുണ്ടോയെന്ന് സിദ്ധരാമയ്യ ചോദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയത്ത് ഡോ രവി കേസ്, ലോട്ടറി കേസ്, മന്ത്രി കെജി ജോര്‍ജിനെതിരായ ആരോപണങ്ങള്‍ എന്നിവയെല്ലം സിബിഐക്ക് വിട്ടു. ഈ കേസുകളില്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്നും സിദ്ധരാമയ്യ ചോദിച്ചു.

ബിജെപി മുമ്പ് സിബിഐയെ കറപ്ഷന്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ എന്നാണ് വിളിച്ചിരുന്നത്. ദേവഗൗഡ ചോര്‍ ബച്ചാവോ ഓര്‍ഗനൈസേഷനെന്ന് വിളിച്ചു. ഇപ്പോള്‍ അവര്‍ക്ക് സിബിഐയില്‍ വിശ്വാസമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമപരമായ കാര്യങ്ങളില്‍ ഇടപെടാറില്ല.

രേവണ്ണ കേസില്‍ അന്വേഷണസംഘം ശരിയായി അന്വേഷണം നടത്തും. നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അവരെ നിര്‍ബന്ധിക്കില്ല. പൊലീസില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. രേവണ്ണക്കെതിരായ കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന ആരോപണവും സിദ്ധരാമയ്യ നിഷേധിച്ചു. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതെന്ന് സിദ്ധരാമയ്യ ചോദിച്ചു.

Eng­lish Summary:
Sid­dara­ma­iah says there is no need to leave the sex­u­al assault case against Pra­jw­al Revan­na to the CBI

You may also like this video:

Kerala State - Students Savings Scheme

TOP NEWS

March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.