19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 17, 2024
August 12, 2024
August 5, 2024
June 29, 2024
June 26, 2024
June 25, 2024
June 20, 2024
May 16, 2024
May 13, 2024
May 12, 2024

10 ഗ്യാരന്റികളുമായി അരവിന്ദ് കെജ്‌രിവാള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2024 10:48 pm

മോഡി ഗ്യാരന്റിക്ക് ബദലുമായി ആം ആദ്മി പാര്‍ട്ടി. രാജ്യം മുഴുവന്‍ സൗജന്യ വൈദ്യുതി, അഗ്നിവീർ പദ്ധതി ഇല്ലാതാക്കും, വിളകൾക്ക് താങ്ങുവില ഉറപ്പാക്കും തുടങ്ങി 10 ഗ്യാരന്റികൾ അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.
മോഡിയുടെ ഗ്യാരന്റികൾ വെറും പൊള്ളത്തരങ്ങൾ മാത്രമാണ്, മോഡിയുടെ ഗ്യാരന്റിയില്‍ വിശ്വസിക്കണോ, കെജ്‌രിവാളിന്റെ ഗ്യാരന്റിയില്‍ വിശ്വസിക്കണോയെന്ന് ജനത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി, മുഴുവൻ പാവപ്പെട്ടവർക്കും സൗജന്യമായി നല്‍കും. എല്ലാ ഗ്രാമങ്ങളിലും മികച്ച സർക്കാർ സ്കൂളുകൾ. സൗജന്യ ചികിത്സ രാജ്യവ്യാപകമാക്കും. എല്ലാ ഗ്രാമങ്ങളിലും മൊഹല്ല ക്ലിനിക്കുകൾ. ചൈന കൈവശപ്പെടുത്തിയ ഇന്ത്യൻ ഭൂമി തിരികെ പിടിക്കും. അഗ്നിവീർ പദ്ധതി അവസാനിപ്പിക്കും. സ്വാമിനാഥൻ കമ്മിഷൻ പ്രകാരം എല്ലാ വിളകൾക്കും താങ്ങുവില ഉറപ്പാക്കും.

ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി. തൊഴിലില്ലായ്മ ഇല്ലാതാക്കും. അടുത്ത ഒരുവർഷത്തിനുള്ളിൽ രണ്ടുകോടി തൊഴിലവസരങ്ങൾ. അഴിമതിക്കാരെ വെളുപ്പിക്കുന്ന ബിജെപിയുടെ വാഷിങ് മെഷീൻ തകര്‍ക്കും. രാജ്യത്ത് നിലവിലുള്ള നികുതി ഭീകരത അവസാനിപ്പിക്കും. വ്യാപാരവും വ്യവസായവും പ്രോത്സാഹിപ്പിക്കും എന്നിവയാണ് 10 ഗ്യാരന്റികള്‍.
ഗ്യാരന്റി സംബന്ധിച്ച് ഇന്ത്യ മുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. എങ്കിലും ഇന്ത്യ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഇത് നടപ്പിലാക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
തന്റെ അറസ്റ്റിന് ശേഷം ആംആദ്മി പാര്‍ട്ടി കൂടുതല്‍ ഐക്യപ്പെട്ടെന്നും കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അഭാവത്തില്‍ എംഎല്‍എമാര്‍ നന്നായി പ്രവര്‍ത്തിച്ചു. അറസ്റ്റ് ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാനും സര്‍ക്കാരിനെ വീഴ്ത്താനും ആയിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ സംഭവിച്ചത് മറിച്ചാണെന്നും എംഎല്‍എമാരുടെ യോഗത്തിന് ശേഷം കെജ്‌രിവാള്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Arvind Kejri­w­al with 10 guarantees

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.