28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 24, 2024
September 24, 2024
September 16, 2024
September 8, 2024
August 23, 2024
July 14, 2024
July 9, 2024
July 4, 2024
June 13, 2024
June 7, 2024

കമ്പം മേട്ടില്‍ കാറിനുള്ളില്‍ മൂന്നുപേര്‍ മരിച്ച നിലയില്‍

Janayugom Webdesk
തിരുവനന്തപുരം
May 16, 2024 12:45 pm

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള കാറില്‍ രണ്ട് പുരുഷന്മാരുടെയും സ്ത്രീയുടെയും മൃതദേഹങ്ങളാണുണ്ടായിരുന്നത്.

മൃതദേഹങ്ങള്‍ കണ്ടെത്തിയ കാര്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്നിലെ രണ്ട് സീറ്റുകളിലായിരുന്നു പുരുഷന്മാരുടെ മൃതദേഹം. പിന്‍സീറ്റില്‍ ഡോറിനോട് ചാരിയിരിക്കുന്നനിലയിലാണ് സ്ത്രീയുടെ മൃതദേഹം. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. വിവരമറിഞ്ഞ് തമിഴ്‌നാട് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് സംഘംകൂടി സ്ഥലത്തെത്തിയാല്‍ കാര്‍ തുറന്ന് വിശദമായ പരിശോധന നടത്തും. 

Eng­lish Summary:
Three peo­ple were found dead inside the car at Kam­bam Met

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.