27 June 2024, Thursday
KSFE Galaxy Chits

Related news

June 24, 2024
June 18, 2024
June 13, 2024
June 11, 2024
May 31, 2024
May 29, 2024
May 18, 2024
May 17, 2024
May 17, 2024
May 17, 2024

പൗരന്റെ സ്വാതന്ത്ര്യം ഓരോ ദിവസവും പ്രധാനം: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2024 8:51 pm

രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും പ്രധാനമാണെന്ന് സുപ്രീം കോടതി. ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ പ്രതി അമൻദീപ് സിങ് ധാലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ പരാമര്‍ശം.

ഡൽഹി ഹൈക്കോടതി ധാലിന്റെ ജാമ്യാപേക്ഷയിൽ ഏതാനും മാസങ്ങളായി തീരുമാനത്തിലെത്താതെ വാദം കേൾക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ 40 തവണ ജാമ്യാപേക്ഷ പരിഗണയ്ക്കു വന്നെന്നും ഇപ്പോള്‍ ജൂലൈ എട്ടിലേക്കു മാറ്റിവച്ചിരിക്കുകയാണെന്നും ഹര്‍ജിക്കാരൻ കോടതിയെ അറിയിച്ചു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത സുപ്രീം കോടതി ജാമ്യാപേക്ഷയിൽ ഉടൻ തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് നിർദേശിച്ചു. 

സിബിഐയും ഇഡിയും അന്വേഷിക്കുന്ന ഡൽഹി മദ്യനയക്കേസില്‍ അറസ്റ്റിലായ ബിസിനസുകാരനാണ് അമൻദീപ് സിങ്. പൗരന്മാരുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും പ്രധാനമാണെന്ന് കോടതി പറഞ്ഞു. 11 മാസമായി ജാമ്യാപേക്ഷ മാറ്റി വയ്ക്കുകയെന്നു വച്ചാല്‍ സ്വാതന്ത്ര്യം എടുത്തു മാറ്റുക തന്നെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വേനലവധിക്കു കോടതി അടയ്ക്കും മുമ്പ് ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

Eng­lish Sum­ma­ry: Cit­i­zen’s Lib­er­ty Mat­ters Every Day: Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.