നടപ്പുസാമ്പത്തിക വര്‍ഷം ജിഡിപി 6.9 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ(യുഎൻ). 2025 ൽ 6.6 ശതമാനമായിരിക്കും വളർച്ചയെന്നും യുഎന്നിന്റെ വേൾഡ് എക്കണോമിക് സിറ്റുവേഷൻ ആന്റ് പ്രോസ്‌പെക്ട്‌സ് പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു.
ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ് എന്നിവയുടെ കയറ്റുമതി ഇന്ത്യക്ക് വലിയ നേട്ടം കൊയ്യാനുള്ള വഴിയൊരുക്കും. ശക്തമായ പൊതുനിക്ഷേപവും വളർച്ചയ്ക്ക് കാരണമാകുമെന്നും റിപ്പോർട്ടിലുണ്ട്.
ആഗോളതലത്തിൽ, 2024ൽ സമ്പദ്‍വ്യവസ്ഥ 2.7ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. 2025ൽ, ആഗോള വളർച്ച 2.8 ശതമാനം ആയിരിക്കുമെന്നും യുഎന്‍ പ്രവചിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ജിഡിപി വളര്‍ച്ച 6.8 ശതമാനായി ശക്തിപ്രാപിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് മാര്‍ച്ചില്‍ പ്രവര്‍ത്തിച്ചിരുന്നു. രാജ്യത്തെ സ്ഥിതിവിവരക്കണക്ക് മന്ത്രാലയം ആദ്യം ജിഡിപി 7.3% ൽ നിന്ന് 7.6% ലേക്ക് എത്തുമെന്നും പിന്നീടത് 7.6% ആയി ഉയരുമെന്നും അറിയിച്ചിരുന്നു.
English Summary: GDP growth 6.9 percent: UN
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.