13 January 2026, Tuesday

Related news

January 11, 2026
January 10, 2026
January 9, 2026
January 9, 2026
December 16, 2025
December 16, 2025
December 4, 2025
December 2, 2025
November 30, 2025
November 19, 2025

വിരാട് കോലിക്ക് സുരക്ഷാ ഭീഷണി; പരിശീലനം ഉപേക്ഷിച്ച് ആർസിബി

Janayugom Webdesk
അഹമ്മദാബാദ്
May 22, 2024 6:25 pm

രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ എലിമിനേറ്ററിന് മുമ്പുള്ള ഏക പരിശീലനം സുരക്ഷാ കാരണങ്ങളാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇന്ന് അഹമ്മദാബാദിലെ ഗുജറാത്ത് കോളജ് ഗ്രൗണ്ടില്‍ വച്ചായിരുന്നു ആര്‍സിബിയുടെ പരീശിലനമെങ്കിലും അവസാനനിമിഷം ടീം അധികൃതര്‍ റദ്ദാക്കുകയായിരുന്നു. വിരാട് കോലിയുടെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കയെ തുടര്‍ന്നാണ് പരിശീലനം ഉപേക്ഷിച്ചതെന്നണ് റിപ്പോര്‍ട്ടുകള്‍. നോക്കൗട്ട് മത്സരത്തിന്റെ തലേന്നത്തെ വാര്‍ത്താ സമ്മേളനവും ഇരുടീമുകളും റദ്ദാക്കിയിരുന്നു. അതേസമയം രാജസ്ഥാന്‍ അതേ ഗ്രൗണ്ടില്‍ പരിശീലനം നടത്തി.

ആര്‍സിബി തങ്ങളുടെ പരിശീലന സെഷന്‍ റദ്ദാക്കിയതും ഇരുപക്ഷവും വാര്‍ത്താസമ്മേളനം നടത്താത്തതിന് പിന്നിലെയും പ്രാഥമിക കാരണം വിരാട് കോലിയുടെ സുരക്ഷാ ഭീഷണിയാണെന്ന് ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും സംശയാസ്പദമായ വീഡിയോകളും മെസേജുകളും പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

Eng­lish Summary:Security threat to Virat Kohli; RCB quit training

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.