12 December 2025, Friday

Related news

December 10, 2025
November 11, 2025
November 11, 2025
November 6, 2025
June 19, 2025
June 19, 2025
November 13, 2024
August 26, 2024
June 4, 2024
May 29, 2024

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 25, 2024 11:47 am

ഏഴ്‌ സംസ്ഥാനത്തും ജമ്മു കശ്‌മീരിലെ അനന്ത്‌നാഗ്‌– രജൗരിയിലുമായി 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒഡിഷ നിയമസഭയിലെ 42 മണ്ഡലത്തിലും പോളിങ്‌ നടക്കുന്നു. ഏഴുമണിക്ക് ആരംഭിച്ച പോളിങ് ആറുമണിക്ക് അവസാനിക്കും.ഡൽഹി(ഏഴ്‌), ഹരിയാന(10), ബിഹാർ(എട്ട്‌), ജാർഖണ്ഡ്‌(നാല്‌), ഉത്തർപ്രദേശ്‌(14), ബംഗാൾ(എട്ട്‌), ഒഡിഷ(ആറ്‌) എന്നിവയാണ്‌ വോട്ടെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങൾ.
കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ​ഗാന്ധിയും ഡൽഹിയിലെ നിർമൻ ഭവനിൽ വോട്ട് ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമു ഡൽഹിയിലെ രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം പിഡിപി പോളിങ് ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും ജമ്മുകശ്മീർ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹബൂബ മുഫ്തി അനന്ദ്‌നാഗിലെ ബിജ്‌ബെഹറ പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. ജമ്മുകശ്മീരിലെ അനന്തനാഗ്-രജൗരി മണ്ഡലത്തിലെ വോട്ടെടുപ്പിൽ വലിയ തോതിൽ കൃത്രിമം നടന്നെന്നും തന്റെ പാർട്ടി പ്രവർത്തകരെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തതായും മെഹബൂബ ആരോപിച്ചു. 

Eng­lish Summary:
The sixth phase of Lok Sab­ha elec­tions is in progress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.