28 June 2024, Friday
KSFE Galaxy Chits

Related news

June 27, 2024
June 26, 2024
June 24, 2024
June 16, 2024
June 16, 2024
June 14, 2024
June 13, 2024
June 6, 2024
June 3, 2024
May 30, 2024

കേരളത്തിലേത് പൊതുവിദ്യാഭ്യാസ മേഖലയെ ഏറ്റെടുത്ത സര്‍ക്കാരും പൊതുസമൂഹവും: മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
May 28, 2024 10:29 pm

പൊതു വിദ്യാഭ്യാസ രംഗത്ത് ഭൗതിക സാഹചര്യങ്ങൾക്കൊപ്പം അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കിയ സംസ്ഥാനമാണ് കേരളമെന്ന് റവന്യു മന്ത്രി കെ രാജൻ. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ‘ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണയ പരിഷ്കരണം’ എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
അൺഇക്കോണമിക്കൽ എന്ന വിഭാഗത്തിൽ അടച്ച് പൂട്ടൽ സാഹചര്യത്തിൽ നിന്നുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാന സർക്കാരും കേരളത്തിന്റെ പൊതുസമൂഹവും വിദ്യാലയങ്ങളെ വീണ്ടെടുത്തത്. പാഠ്യപദ്ധതി പരിഷ്ക്കരണം സമയബന്ധിതമായി നടപ്പിലാക്കിയും പാഠപുസ്തകങ്ങൾ നേരത്തെ എത്തിച്ചും പൊതുവിദ്യാഭ്യാസ വകുപ്പ് മാതൃക തീർക്കുന്നു. കേരള മോഡൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. കുട്ടികളുടെ സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക വൈകാരിക മേഖലകളിലെ സമഗ്ര വികാസം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ മൂല്യ നിർണയ പരിഷ്ക്കരണം നടത്തുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ക്ലാസ്മുറിയിൽ നടക്കുന്ന പഠനപ്രവർത്തനങ്ങൾ ഈ സാധ്യതകൾ മുൻനിർത്തിയുള്ളതാകണമെന്നും പഠനപ്രക്രിയയുമായി ഇഴചേർന്ന് നിൽക്കുന്ന മൂല്യനിർണയവും ഇതേ ദിശയിലായിരിക്കുമെന്നും മന്ത്രി പറ‌ഞ്ഞു.

സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുക എന്ന ലക്ഷ്യത്തിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നത്. അതിനായി പ്രൈമറി തലത്തിൽ സമഗ്രഗുണമേന്മാ പദ്ധതിയും പഠനപിന്തുണാ പരിപാടിയും നടപ്പിലാക്കി വരികയാണ്. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ‑അന്തർദേശീയ പഠനങ്ങളിൽ/സർവേകളിൽ എന്നും മുന്നിൽ നിന്ന സംസ്ഥാനം എന്ന നിലയിൽ കഴിഞ്ഞ വർഷം ചില പഠനങ്ങളിൽ പിന്നോക്കം പോയത് ഗൗരവമായി വിലയിരുത്തേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിനായി യോഗ്യത നേടുന്ന നമ്മുടെ കുട്ടികൾ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന അടിസ്ഥാന ശേഷികൾ നേടുന്നുണ്ടോ എന്ന സംശയം ഉയർന്നുവരുന്നതായും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നന്ദിയും പറഞ്ഞു. എംഎൽഎമാരായ മുഹമ്മദ് മുഹ്സിൻ, എം വിജിൻ, മുൻ എംഎൽഎ എ പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു. 

Eng­lish Summary:The gov­ern­ment and the gen­er­al pub­lic have tak­en over the pub­lic edu­ca­tion sec­tor in Ker­ala: Min­is­ter K Rajan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.