13 January 2026, Tuesday

Related news

January 11, 2026
January 11, 2026
January 10, 2026
January 9, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026

ലൈംഗീകാതിക്രമ കേസ്:പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 31, 2024 1:36 pm

ലൈംഗികാതിക്രമകേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്തു. കേസിനു പിന്നാലെ രാജ്യം വിട്ട പ്രജ്വല്‍. ജര്‍മ്മനിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് . ബംഗളൂരു വിമാനത്താവളത്തില്‍ വെച്ചു തന്നെ എസ്ഐടി സംഘമടക്കമുള്ള വന്‍ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രജ്വലിനെ പ്രാഥമികമായി ചോദ്യംചെയ്ത് കോടതിയില്‍ കസ്ററഡി അപേക്ഷ നല്‍കാനാണ് നീക്കം. 34 ദിവസം പ്രജ്വൽ ഒളിവിൽ കഴിയുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രജ്വലിനെ സി ഐ ഡി ഓഫിസിലെത്തിച്ച പ്രതിയുടെ മെഡിക്കൽ പരിശോധനയും നടത്തി.ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് ജർമനിയിലെ മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ പ്രജ്വൽ രേവണ്ണ ബോർഡ് ചെയ്തെന്ന് പ്രത്യേകാന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.

വൈകിട്ട് 4 മണിയോടെയാണ്. ഇതോടെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ രണ്ടാം ടെർമിനലിലെത്തിയി. പ്രജ്വലെത്തിയ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് സി ഐ ഡി ഓഫീസിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Eng­lish Summary:
Rape case: Pra­jw­al Revan­na arrested

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.