27 June 2024, Thursday
KSFE Galaxy Chits

Related news

June 20, 2024
June 11, 2024
June 7, 2024
June 6, 2024
June 5, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024

ഇഞ്ചോടിഞ്ചു പോരാട്ടമായി ആറ്റിങ്ങല്‍ മണ്ഡലം

Janayugom Webdesk
തിരുവനന്തപുരം
June 4, 2024 1:34 pm

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ്. ആര്‍ക്കം ജയിക്കാവുന്ന അവസ്ഥയാണ് തുടക്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ അടൂര്‍ പ്രകാശ് മുന്നിട്ടുനിന്നിരുന്ന മണ്ഡലത്തില്‍ നിമിഷങ്ങള്‍ക്കകം എല്‍ഡിഎഫിന്റെ വി. ജോയ് ലീഡ് തിരിച്ചുപിടിക്കുന്ന കാഴ്ച. ഒന്നും രണ്ടും സ്ഥാനക്കാരേക്കാള്‍ അധികം പിന്നിലല്ലാതെ കേന്ദ്രമന്ത്രി കൂടിയായ ബിജെപിയുടെ വി. മുരളീധരന്‍ കടുത്ത പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്.

ഇങ്ങനെ ആര്‍ക്കും വ്യക്തമായ സാധ്യത നല്‍കാതെ, അല്ലെങ്കിൽ മൂന്നുപേർക്കും ഒരുപോലെ സാധ്യത കൽപിക്കുന്ന തരത്തിലാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുതിക്കുകയാണ്.ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് അടൂര്‍ പ്രകാശ് 949 വോട്ടിന് ലീഡ് ചെയ്യുകയാണ്. വി. ജോയ് തൊട്ടുപിന്നില്‍. 

ഏഴായിരം വോട്ടുകള്‍ക്ക് പിന്നില്‍ വി. മുരളീധരനും. വോട്ടെണ്ണല്‍ അവസാനത്തോടടുക്കുമ്പോള്‍ ആറ്റിങ്ങല്‍ ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.എല്‍ഡിഎഫും യുഡിഎഫും ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറിമാറി വരുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ കാണാനാകുന്നത്. ആദ്യ മണിക്കൂറുകളില്‍ അടൂര്‍ പ്രകാശ് മുന്നിലെത്തിയെങ്കിലും പിന്നീട് മണിക്കൂറുകളോളം ജോയ് നേരിയ ലീഡ് നിലനിര്‍ത്തുകയായിരുന്നു.ആര്‍ക്കും 2000 വോട്ടിനപ്പുറമുള്ള ഒരു ലീഡിലേക്ക് കടക്കാനായിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.