2 January 2025, Thursday
KSFE Galaxy Chits Banner 2

പാലക്കാട് മലിനജല പ്ലാന്റില്‍ വീണ് തൊഴിലാളി മരിച്ചു

Janayugom Webdesk
പാലക്കാട് 
June 4, 2024 7:08 pm

മലമ്പുഴ മാന്തുരുത്തിയിൽ മലിനജല പ്ലാന്റില്‍ വീണ് തൊഴിലാളി മരിച്ചു. ഐഎംഎയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഇമേജ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന പുതുപ്പരിയാരം വള്ളിക്കോട് ചൂഴിയമ്പാറ എ അഭിജിത്ത് (21)ആണ് മരിച്ചത്. മതിയായ സുരക്ഷാ സംവിധാനങ്ങൾ തീരെ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യവെ ഇന്ന് രാവിലെ മലിനജല സംസ്ക്കരണ പ്ലാന്റിലേക്ക് വീഴുകയായിരുന്നു. യൂണിയനുകളും തൊഴിലാളികളും നിരന്തരമായി ആവശ്യപ്പെട്ടിട്ടും സുരക്ഷാ സൗകര്യങ്ങൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അച്ഛന്‍: അയ്യപ്പന്‍. അമ്മ: വസന്ത. സഹോദരി: അഖില.

Eng­lish Summary:Worker dies after falling in IA sewage plant
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.