22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 11, 2024
November 10, 2024
November 8, 2024
November 7, 2024
November 3, 2024
October 31, 2024

ജനവിധിയുടെ പാഠങ്ങൾ ഉൾക്കൊള്ളും: സിപിഐ

Janayugom Webdesk
തിരുവനന്തപുരം
June 4, 2024 9:22 pm

ജനവിധിയുടെ പാഠങ്ങൾ വിനയത്തോടെ ഉൾക്കൊള്ളുമെന്ന് സിപിഐ സംസ്ഥന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തിന്റെ യജമാനന്മാർ ജനങ്ങളാണ് അവരുടെ വിലയിരുത്തലുകൾക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ഇടതുപക്ഷത്തിന് അറിയാം. തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ച് പേരായ്മകൾ തിരുത്തി മുന്നോട്ടു പോകുകയും ചെയ്യും. പാർലമെൻ്റ് തെരെ ഞ്ഞടുപ്പിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ആയി എന്നുള്ളതും, ഫാസിസ്റ്റ് രാഷ്ട്രീയം കൈയാളുന്ന ബിജെപിയുടെ വോട്ടു ശതമാനം ഗണ്യമായി വർധിച്ചുവെന്നതും നിസാരമായി കാണുന്നില്ല. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിൽ മതേതര ശക്തികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ബിജെപി വളർച്ച മതേതര ശക്തികളെ ഓർമ്മപ്പെടുത്തുന്നു. 

തൃശൂരിൽ എൽഡിഎഫ് പരാജയപ്പെട്ടു എങ്കിലും 2019 നെക്കാൾ വോട്ടു വിഹിതം വർധിപ്പിക്കാൻ കഴിഞ്ഞു. 2019ൽ 3,21,456 വോട്ടുകൾ ലഭിച്ചിടത്ത് 16,196 വർധിച്ച് ഇത്തവണ 3,37,652 വോട്ടുകൾ ലഭിച്ചു. അതേസമയം യുഡിഎഫിന് 2019 ൽ 4,15,089 ആയിരുന്നെങ്കിൽ ഇത്തവണ 3,28,124 ആയി കുറഞ്ഞിരിക്കുന്നു. 86,000ത്തിലധികം വോട്ടുകൾ എങ്ങോട്ട് പോയെന്ന് ബിജെപി വോട്ടുകളുടെ വളർച്ച വിളിച്ചു പറയുന്നുണ്ട്. എൽഡിഎഫിനെ രക്തിപ്പെടുത്തിയും സർക്കാരിന്റെ ജനപക്ഷ നയങ്ങൾ പാളിച്ച ഇല്ലാതെ നടപ്പിൽ വരുത്തിയും മാത്രമേ മുന്നോട്ടു പോകാൻ ആകൂ. കേരളത്തിലെ ജനങ്ങൾ അതാണ് എൽഡിഎഫിൽ നിന്ന് പ്രതീക്ഷിക്കുന്നതും. 

ദേശീയ തലത്തിൽ മുഖ്യ ശത്രു ആർഎസ്എസ്-ബിജെപി ആണെന്ന് പ്രഖ്യാപിച്ചു കൊണ്ട് വിശാലമായ ഐക്യത്തിന്റെ മതേതര രാഷ്ട്രീയ കാഴ്ചപ്പാട് ആദ്യമായി ഉറക്ക പറഞ്ഞ പാർട്ടി സിപിഐ ആണ്. മോഡി രാഷ്ട്രീയത്തിന്റെ പരാജയം ആ കാഴ്ചപ്പാടിന്റെ വിജയമാണ് വിളംബരം ചെയ്യുന്നതെന്നും ബിനോയ് വിശ്വം പ്രസ്താവിച്ചു. 

Eng­lish Summary:Lessons of man­date will include: CPI
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.