ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് വിജയം. 20 മണ്ഡലങ്ങളില്‍ 18 സീറ്റ് യുഡിഎഫ് നേടി. ഒരു സീറ്റില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ ബിജെപിയും വിജയിച്ചു. ആലത്തൂരില്‍ മത്സരിച്ച മന്ത്രി കെ രാധാകൃഷ്ണന്‍ 20,111 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ രമ്യ ഹരിദാസിനെ തോല്‍പ്പിച്ചത്. തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപിയാണ് ബിജെപിയുടെ സംസ്ഥാനത്തെ ഏക സീറ്റിലെ വിജയി. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. കോണ്‍ഗ്രസ് 14, മുസ്ലിം ലീഗ് രണ്ട് സീറ്റുകളില്‍ വിജയിച്ചു. കേരള കോണ്‍ഗ്രസും ആര്‍എസ്‌പിയും ഓരോ സീറ്റിലും വിജയം നേടി.
തിരുവനന്തപുരത്ത് ശശി തരൂര്‍ 16,077 വോട്ടിന് ജയിച്ചു. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് 685 വോട്ടിന് മുന്നിലായെങ്കിലും എല്‍ഡിഎഫ് തപാല്‍ വോട്ടുകളുടെ റീകൗണ്ടിങ് ആവശ്യപ്പെട്ടതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ (ഭൂരിപക്ഷം 1,50,302), മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്(ഭൂരിപക്ഷം 10,868), പത്തനംതിട്ടയില്‍ ആന്റോ ആന്റണി(ഭൂരിപക്ഷം 66,119), ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍(63,513), കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ്(ഭൂരിപക്ഷം 87,266) എന്നിവര്‍ വിജയിച്ചു. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് 1,33,727 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
എറണാകുളത്ത് ഹൈബി ഈഡന്‍ (ഭൂരിപക്ഷം 2,50,385), ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍(ഭൂരിപക്ഷം 63,754) എന്നിവര്‍ വിജയം നേടി. പാലക്കാട് വി കെ ശ്രീകണ്ഠന്‍ (ഭൂരിപക്ഷം 75,283), മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍ (3,00,118), പൊന്നാനിയില്‍ അബ്ദുസമദ് സമദാനി (2,35,760), കോഴിക്കോട് എം കെ രാഘവന്‍ (ഭൂരിപക്ഷം 1,46,176), വടകരയില്‍ ഷാഫി പറമ്പില്‍ (1,14,506) എന്നിവര്‍ വിജയിച്ചു. വയനാട്ടില്‍ രാഹുല്‍ഗാന്ധി 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം നേടി. കണ്ണൂരില്‍ കെ സുധാകരന്‍ 1,08,982, കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍ 1,00,649 വോട്ടുകള്‍ക്കും വിജയിച്ചു.
English Summary:Alathur for LDF
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.