22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

മഹാരാഷ്ട്രയിലെ പരാജയം; ബിജെപിയില്‍ തര്‍ക്കം രൂക്ഷം, ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാനൊരുങ്ങി ദേവേന്ദ്ര ഫഡ്നാവിസ്

Janayugom Webdesk
ന്യൂഡല്‍ഹി
June 5, 2024 4:47 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ ഉപുമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി വയ്ക്കാനൊരുങ്ങി ദേവേന്ദ്ര ഫഡ്‌നാവിസ്. പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സുസജ്ജമാക്കാന്‍ സംഘടനാ ചുമതലയിലേക്കും മാറാമെന്നും ഫഡ്‌നാവിസ് പറഞ്ഞു.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയുടെ സീറ്റുകള്‍ 23 ആയിരുന്നു. 

അത് ഇത്തവണ ഒന്‍പതിലേക്ക് ഒതുങ്ങി. പാര്‍ട്ടിക്കുണ്ടായ ഈ തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് ഫഡ്‌നാവിസ് സംസ്ഥാന നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ മുഴുവന്‍ സമയവും സംഘടാനതലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും ഫഡ്‌നാവിസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപി സംസ്ഥാനഘടകം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളില്‍ പതിനേഴ് എണ്ണം എന്‍ഡിഎ നിലനിര്‍ത്തിയപ്പോള്‍ 2019ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ എണ്ണത്തില്‍ വന്‍ കുറവുണ്ടായി

Eng­lish Summary:
Fail­ure in Maha­rash­tra; Con­tro­ver­sy rages on in BJP, Deven­dra Fad­navis is about to resign from the post of Deputy Chief Minister

You may also like this vieo:

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.