7 December 2025, Sunday

Related news

December 6, 2025
December 6, 2025
November 30, 2025
November 26, 2025
November 25, 2025
November 25, 2025
November 25, 2025
November 24, 2025
November 23, 2025
November 22, 2025

ബോളിവുഡ് നടി നൂർ മാളബിക ദാസ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

Janayugom Webdesk
മുംബൈ
June 10, 2024 4:46 pm

ബോളിവുഡ് നടി നൂർ മാളബിക ദാസിനെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് താരത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചത്. മുറിയിൽ നിന്ന് താരത്തിന്റെ മൊബൈൽ ഫോണും ഡയറിയും മരുന്നുകളും പൊലീസ് കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. ഒരാഴ്ചയായി താരം ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. അസം സ്വദേശിയാണ് നൂർ. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായി ജോലി ചെയ്തിരുന്നു. കജോൾ നായികയായെത്തിയ ദ് ട്രയല്‍, സിസ്‌കിയാൻ, വാക്കാമൻ, തീഖി ചട്നി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Eng­lish Summary:Bollywood actress Noor Mal­abi­ka Das found dead in her flat
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.