28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 25, 2024
September 24, 2024
September 23, 2024
September 23, 2024
September 22, 2024
September 21, 2024
September 20, 2024
September 20, 2024
September 19, 2024

ഇന്ത്യയില്‍ മണ്‍സൂണ്‍ കാലവര്‍ഷം എത്താന്‍ വൈകും

Janayugom Webdesk
മുംബൈ
June 12, 2024 8:48 pm

ഇന്ത്യയില്‍ മണ്‍സൂണ്‍ കാലവര്‍ഷം എത്താന്‍ വൈകുന്നതോടെ ഉഷ്ണതരംഗം കൂടുതലാകമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . പടിഞ്ഞാറന്‍ മേഖലയില്‍ കാലവര്‍ഷം എത്തിയതിനുശേഷം ഇതിന്റെ ആക്കം കുറഞ്ഞതോടെ വടക്കന്‍ , മധ്യ സംസ്ഥാനങ്ങളിലേയ്ക്കുള്ള കാലവര്‍ഷത്തിന്റ വരവ് വൈകാന്‍ കാരണം.മഴ എത്താന്‍ വൈകുംതോറും ഉഷ്ണതരംഗം കൂടുന്നതിനുള്ള സാഹചര്യം വര്‍ധിക്കുകയാണ്. ഈ മാസം ഡല്‍ഹിയിലെ ചില സ്ഥലങ്ങളില്‍ ഉയര്‍ന്ന താപനിലയായ 49.9 ഡിഗ്രിസെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഉഷ്ണതരംഗത്തിനിടെ ജനങ്ങളെ വലയ്ക്കുന്ന മറ്റൊരു പ്രധാനപ്രശ്നമാണ് ജലക്ഷാമവും അവര്‍ നേരിടുകയാണ്. 

സാധാരണ ജൂണ്‍ 1ന് തെക്ക് നിന്ന് മണ്‍സൂണ്‍ കാലവര്‍ഷം തുടങ്ങി ജൂലൈ എട്ടോടെ രാജ്യവ്യാപകമാകുകയും ചെയ്യും. എന്നാല്‍ ഇത്തവണ മഹാരാഷ്ട്രയില്‍ എത്തിയതിനുശേഷം കാലവര്‍ഷം മന്ദഗതിയിലായി ഇതിന്റെ വേഗത വീണ്ടെടുക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്നാണ് സൂചന. മുംബൈയില്‍ മണ്‍സൂണ്‍ പ്രവചിച്ചിരുന്നതിനും രണ്ടു ദിവസം മുമ്പ് എത്തി എന്നാല്‍ മധ്യ, വടക്കന്‍ മേഖലകളില്‍ ഇതെത്തിചേരാന്‍ കുറച്ച് ദിവസം വൈകുമെന്നും കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ജലസ്വേചനത്തിന്റെ അഭാവത്തില്‍ അരി ‚ഗോതമ്പ് ‚പഞ്ചസാര എന്നിവയുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉല്‍പാദകരില്‍ പുതിയോളം കൃഷിഭൂമിയും സാധാരണയായി ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പെയ്യുന്ന വാര്‍ഷിക മഴയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഈ മഴ ലഭ്യത കുറവ് കൃഷി പ്രതികൂലമായി ബാധിക്കും. ഇന്ത്യയുടെ വടക്കൻ, കിഴക്കൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബീഹാർ, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഉഷ്ണതരംഗം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. മണ്‍സൂണ്‍ പുരോഗതിയിലുണ്ടാകുന്ന കാലതാമസം വടക്കന്‍ സമതലങ്ങളില്‍ താപനില വര്‍ധിപ്പിക്കാന്‍ കാരണമാകും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ മധ്യ, വടക്കൻ, ചില പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ മഴ സാധാരണ നിലയേക്കാൾ കുറയാനാണ് സാധ്യത. ജൂൺ ഒന്നിന് സീസൺ ആരംഭിച്ചതിന് ശേഷം ഇന്ത്യയിൽ സാധാരണയേക്കാൾ 1% കുറവ് മഴയാണ് ലഭിച്ചതെന്ന് ഐഎംഡി പറയുന്നു. 

Eng­lish Summary:Monsoon will arrive late in India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.