18 January 2026, Sunday

Related news

January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026
January 10, 2026

കുവൈറ്റ് ദുരന്തം: നിര്‍മാണം തുടങ്ങിയ വീട് പൂര്‍ത്തിയാക്കാനാകാതെ നിധിന്‍ മടങ്ങി

Janayugom Webdesk
കണ്ണൂര്‍
June 14, 2024 6:05 pm

ജീവിത മാര്‍ഗം തേടിയാണ് കണ്ണൂര്‍ വയക്കര സ്വദേശിയായ 26 കാരന്‍ നിധിന്‍ കുവൈറ്റിലെത്തിയത്. ഒരാഴ്ച മുന്‍പ് മാത്രമാണ് നിധിന്‍ കുവൈറ്റില്‍ അപകടമുണ്ടായ ലേബര്‍ ക്യാമ്പിലേക്ക് താമസം മാറിയത്. ദിവസങ്ങള്‍ക്കുള്ളില്‍ മോഹം പൊലിഞ്ഞു. തന്റെ സ്വപ്ന വീട് പണിത് പൂര്‍ത്തിയാക്കി കാണാൻ കഴിയാൻ പോലും നിധിന് കഴിഞ്ഞില്ല. സ്വന്തമായി ഒരു കൊച്ചുവീട്. അതായിരുന്നു നിധിന്റെ സ്വപ്നം.

ചെറുപുഴ പാടിയോട്ടുചാല്‍ വയക്കരയിലെ ചെങ്കല്ല് കൊണ്ട് കെട്ടിയ ചെത്തിത്തേക്കാത്ത ഒരു കൊച്ചുകൂര. വീടെന്ന സ്വപ്നത്തിനായി ചെറുപ്രായത്തില്‍ തന്നെ പ്രവാസിയുടെ കുപ്പായമണിഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ നാട്ടിലെത്തിയപ്പോഴാണ് ജീവിത സ്വപ്നത്തിന് തറ കെട്ടിയത്. അടുത്ത വരവിന് സ്വരുക്കൂട്ടിയ സമ്പാദ്യമെല്ലാം ചേര്‍ത്ത് പണിതുയര്‍ത്താമെന്ന് സുഹൃത്തുക്കളോട് ആഗ്രഹം പറഞ്ഞിരുന്നു നിധിന്‍. പക്ഷേ ഇനി അത് പൂര്‍ത്തീകരിക്കാന്‍ നിധിൻ ഇന്നില്ല.

നിധിൻ കുവൈത്തിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. മൂന്ന് വർഷമായി കുവൈത്തിലാണ് നിധിൻ. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയതായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.