20 January 2026, Tuesday

Related news

January 19, 2026
January 13, 2026
January 9, 2026
January 5, 2026
January 4, 2026
December 19, 2025
December 8, 2025
December 6, 2025
December 2, 2025
November 30, 2025

തമിഴ്നാട്ടിൽ വ്യാജമദ്യം കഴിച്ച് 10 പേർ മരിച്ചു; നിരവധി പേർ ചികിത്സയില്‍

Janayugom Webdesk
ചെന്നൈ
June 19, 2024 9:35 pm

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമ​ദ്യം കഴിച്ച് 10 പേർ മരിച്ചു. 40ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ​ഗുരുതരമാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. ഇന്നലെ രാത്രി കരുണാപുരത്ത് നിന്ന് മദ്യം വാങ്ങി കഴിച്ചവര്‍ക്കാണ് അപകടം സംഭവിച്ചത്. ഛർദ്ദിയും വയറിളക്കവും ഉണ്ടായി ഇവര്‍ ആശുപത്രിയിലാവുകയായിരുന്നു.

കള്ളക്കുറിച്ചി മെഡിക്കൽ കോളജ്, പോണ്ടിച്ചേരി ജിപ്മെർ, സേലം എന്നീ ആശുപത്രികളിലായാണ് മറ്റുള്ളവര്‍ ചികിത്സയിലുളളത്. എന്നാൽ കൂടുതൽ അന്വേഷണത്തിന് ശേഷമേ മരണങ്ങളുടെ യഥാർഥ കാരണം വ്യക്തമാകു എന്ന് അധികൃതര്‍ അറിയിച്ചു. സംഭവം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ തമിഴ്നാട് സർക്കാർ കർശന നടപടികളുമായി രം​ഗത്തെത്തി. ജില്ലാ കളക്ടറെ സ്ഥലം മാറ്റിയതായും പൊലീസിലെ ലഹരി വിരുദ്ധ വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റിയതായും വിവരമുണ്ട്.

Eng­lish Summary:10 peo­ple died after con­sum­ing fake liquor in Tamil Nadu; Many are under treatment
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.