19 December 2024, Thursday
KSFE Galaxy Chits Banner 2

നിമിഷ പ്രിയയുടെ മോചനം; ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ കേന്ദ്രത്തിന്റെ അനുമതി

Janayugom Webdesk
സന/ ന്യൂഡൽഹി
June 20, 2024 5:03 pm

നിമിഷ പ്രിയയുടെ മോചനത്തിനായി ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ കേന്ദ്രം അനുമതി നല്‍കി.യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കുള്ള പണം കൈമാറാനാണ് അനുമതി നൽകിയത്. ധനസമാഹരണ യജ്ഞവുമായി ‘സേവ് നിമിഷ പ്രിയ’ ആക്ഷൻ കൗൺസിലും പ്രവർത്തനം ആരംഭിച്ചു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് പണം കൈമാറാന്‍ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരുന്നത്.

Eng­lish Summary:Release of Nimisha Priya; Cen­ter’s per­mis­sion to trans­fer mon­ey through Indi­an Embassy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.