21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

September 4, 2024
June 21, 2024
June 21, 2024
June 21, 2023
February 3, 2023
June 21, 2022
June 21, 2022
June 21, 2022
June 19, 2022

രോഗ പ്രതിരോധശേഷി വർധിപ്പിക്കാം യോഗയിലൂടെ

അജയകുമാർ കരിവെള്ളൂർ
June 21, 2024 4:50 pm

അന്താരാഷ്ട്ര യോഗാ ദിനാചരണം ജൂൺ 21ന് നടത്തുകയാണ്. ’ ഈ ദിനം ആരംഭിച്ച് ഒരു പതിറ്റാണ്ട് പൂർത്തിയാവുകയാണ് യോഗ വ്യക്തിയുടെയും , സമൂഹത്തിൻ്റെയും ആരോഗ്യത്തിന് എന്നതാണ് ഈ വർഷത്തെ ലോക യോഗദിന പ്രമേയം . യോഗ ചെയ്യുന്നതിലൂടെ മനുഷ്യർക്ക് ഉന്മേഷത്തോടെ കാര്യങ്ങൾ നിർവഹിക്കുവാനും , ജീവിത ശൈലീ രോഗങ്ങളിൽ നിന്നും പകര്‍ച്ചവ്യാധി ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്നും ഫലപ്രദമായി രക്ഷനേടുന്നതിനും സാധിക്കും യോഗയുടെ പ്രാധാന്യം പൊതു സമൂഹത്തിലെത്തിക്കാനും അന്താരഷ്ട്ര യോഗാ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനം ആയി അംഗീകരിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം ആഗോളതലത്തില്‍ പൊതുജനാരോഗ്യത്തില്‍ യോഗയുടെ സാധ്യതകളെ അടിവരയിടേണ്ട ഇടുന്നതിനാണ്.

2015 മുതല്‍, ലോകമെമ്പാടുമുള്ള ആരോഗ്യത്തിനായുള്ള ഒരു ബഹുജന പ്രസ്ഥാനമായി യോഗാദിനം മാറി. മഹാമാരിയുടെ അനുഭവം യോഗയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കിയിട്ടുണ്ട്. ഈ അനുഭവം ആയുഷ് മന്ത്രാലയം അതിന്റെ പ്രമോഷണല്‍ ശ്രമങ്ങളില്‍ ഉചിതമായി ഉള്‍ക്കൊള്ളുന്നു. കോവിഡ് ‑19 രോഗികളെ ചികിത്സിക്കുന്നതിനുള്ള നടപടിക്രമങ്ങളായി പല ആശുപത്രികളിലും യോഗ പരിശീലനങ്ങള്‍ വിജയകരമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ രോഗത്തില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ യോഗ സഹായിക്കുന്നുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിത്യേനയുള്ള യോഗാപരീശലനം സഹായിക്കും. മാനസിക സമ്മർദ്ദം, വിഷാദം, ഉത്ക്കണ്ഠ തുടങ്ങിയവയൊക്കെ നേരിടാന്‍ യോഗ സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. തിരക്ക് പിടിച്ച യാന്ത്രിക യുഗത്തിൽ അണുകുടുംബ വ്യവസ്ഥയിലും മറ്റും കഴിയുന്നവര്‍ യോഗ ചെയ്യുന്നത് മനസ്സിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ശ്വാസതടസ്സം ഉൾപ്പെടെ രോഗങ്ങളിൽ നിന്ന് രക്ഷനേടുവാൻ യോഗ പരിശീലീക്കുന്നത് നല്ലതാണ്.

യോഗയുടെ ഗുണങ്ങള്‍…

  • മാനസിക സമ്മർദ്ദം കുറച്ച്, മനസ്സിന് ശാന്തി നല്‍കുന്നു.
  • പതിവായി യോഗ ചെയ്യുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
  • പേശീബലവും ആരോഗ്യവും വര്‍ധിപ്പിക്കുന്നു.
  • രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
  • യോഗ ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
  • ശ്വാസകോശപ്രശ്‌നങ്ങള്‍ക്ക് ആശ്വാസമേകുന്നു.
  • ഓര്‍മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കുന്നു.
  • അനാവശ്യ ഉത്കണ്ഠ ഒഴിവാക്കുന്നു.
  • ആരോഗ്യകരമായ ജീവിതം നിലനിർത്താൻ സഹായിക്കുന്നു.

Eng­lish Summary:Immune sys­tem can be increased through yoga
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.