24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024

അന്താരാഷ്ട്ര ജനറേറ്റീവ് എഐ സമ്മേളനം; ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍

Janayugom Webdesk
തിരുവനന്തപുരം
June 22, 2024 9:10 pm

സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍ നിര്‍മ്മിത ബുദ്ധി മേഖലയിലെ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം. രാജ്യത്ത് നിര്‍മ്മിത ബുദ്ധിയില്‍ കരുത്തുറ്റ കേന്ദ്രമായി മുന്നേറുന്ന സംസ്ഥാനം ഈ മേഖലയില്‍ വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും പൂര്‍ണസജ്ജമെന്ന് സമ്മേളനം തെളിയിക്കും. മികച്ച ഐടി അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന നൈപുണ്യമുള്ള തൊഴില്‍ ശക്തിയും കേരളത്തിന് അനുകൂല ഘടകങ്ങളാണ്.

ലോകം എഐ തരംഗത്തില്‍ മുന്നേറുകയും ആഗോള തലത്തില്‍ ഇന്ത്യ പ്രമുഖ സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്യുമ്പോള്‍ കമ്പനികള്‍ക്ക് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഏറ്റവും അനുയോജ്യ സ്ഥലമാണ് കേരളമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. നിര്‍മ്മിതബുദ്ധി വളര്‍ത്തല്‍, സംയോജനം, സാധ്യമാക്കല്‍ എന്നിവയിലൂടെ കേരളം മികവ് തെളിയിക്കുന്ന ഘട്ടത്തിലാണ് രാജ്യത്തെ ആദ്യ എഐ കോണ്‍ക്ലേവ് കൊച്ചിയില്‍ നടക്കുന്നത് എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
സാഫ്രാന്‍, അത്താച്ചി, ഐബിഎം, ഡി സ്പേസ് പോലുള്ള ആഗോള പ്രമുഖര്‍ കേരളത്തിന്റെ എഐ ആവാസവ്യവസ്ഥയില്‍ ആകൃഷ്ടരായി ഇതിനകം തന്നെ സംസ്ഥാനത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. എഐക്ക് മികച്ച വിപണിയാണ് കേരളത്തിലുള്ളത്. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പിശകുകള്‍ കുറയ്ക്കുന്നതിനുമായി എഐ കേന്ദ്രീകൃത സേവനങ്ങള്‍ക്കുള്ള സംസ്ഥാനത്തിന്റെ ആവശ്യകത വര്‍ധിച്ചുവരികയാണ്. ഈ രംഗത്തെ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച അവസരങ്ങള്‍ സംസ്ഥാനം ലഭ്യമാക്കുന്നുണ്ട്. 

കേരളത്തിന്റെ വ്യാവസായിക നയത്തിലെ മുന്‍ഗണനാ മേഖലയില്‍ ഉള്‍പ്പെടുന്ന എഐ അധിഷ്ഠിത സംരംഭങ്ങളുടെ വളര്‍ച്ചയയ്ക്ക് സംസ്ഥാനത്ത് മികച്ച സാഹചര്യമാണുള്ളത്. സ്ഥിര മൂലധനത്തില്‍ നിക്ഷേപ സബ്സിഡി, സംസ്ഥാന ചരക്ക് സേവന നികുതി റീ ഇംബേഴ്സ്മെന്റ് എംഎസ്എംഇകള്‍ക്കുള്ള അപ്രന്റിസ്ഷിപ്പ്, ഗ്രാന്റുകള്‍, കുറഞ്ഞ പലിശനിരക്കുള്ള വായ്പകള്‍, നികുതിയിളവുകള്‍ എന്നിവയടക്കം 18 ഇന്‍സെന്റീവുകളാണ് ഇതിനായി വാഗ്ദാനം ചെയ്യുന്നത്. എഐ കോണ്‍ക്ലേവിന് മുന്നോടിയായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെഎസ്ഐഡിസി) നടത്തിയ സമഗ്ര പഠനത്തില്‍ എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക വഴി സംസ്ഥാനത്തെ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭ്യമാകുമെന്നും സേവനങ്ങളില്‍ കാര്യക്ഷമതയും കൃത്യതയും ഉറപ്പാക്കാന്‍ സാധിക്കും. 

Eng­lish Summary:International Gen­er­a­tive AI Con­fer­ence; 11th and 12th July in Kochi
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.