25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024
October 17, 2024
October 13, 2024
October 7, 2024
October 6, 2024

പ്ലാറ്റ്ഫോം ടിക്കറ്റിന് ജിഎസ്ടി ഒഴിവാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
June 22, 2024 10:03 pm

റെയില്‍വേ പ്ലാറ്റ്ഫോം ടിക്കറ്റ്, വിശ്രമമുറിയിലെ സൗകര്യങ്ങള്‍, ക്ളോക്ക് റൂം സേവനങ്ങള്‍, കാത്തിരിപ്പ് കേന്ദ്രം, ബാറ്ററി കാര്‍ സേവനം, ബയോമെട്രിക് അധിഷ്ഠിത അധാറിന്റെ ആധികാരികത ഉറപ്പാക്കുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന ചരക്ക് സേവന നികുതി ഒഴിവാക്കണമെന്ന് 53ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ നിര്‍ദേശിച്ചു.

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്നലെയാണ് യോഗം ചേര്‍ന്നത്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനമായില്ല. എല്ലാ സോളാര്‍ കുക്കറുകള്‍ക്കും 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള ഹോസ്റ്റലുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു. ചെറുകിട നികുതിദായകരെ സഹായിക്കുന്നതിന്, വിശദാംശങ്ങളും റിട്ടേണുകളും ജിഎസ്ടിആർ 4‑ൽ നൽകാനുള്ള സമയപരിധി ഏപ്രിൽ 30 മുതൽ ജൂൺ 30 വരെ നീട്ടാൻ കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ട്.

Eng­lish Summary:GST waived for plat­form tickets
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.