21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 7, 2025
March 23, 2025
March 22, 2025
March 7, 2025
March 5, 2025
February 11, 2025
February 8, 2025
February 2, 2025
January 29, 2025

വാടക ഗര്‍ഭധാരണം: വനിതകള്‍ക്ക് 180 ദിവസം അവധി

Janayugom Webdesk
ന്യൂഡല്‍ഹി
June 24, 2024 9:39 pm

വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ വനിതാ ജീവനക്കാര്‍ക്ക് 180 ദിവസത്തെ പ്രസവാവധി എടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സിവില്‍ സര്‍വീസ് നിയമം 1972 ല്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. വാടക ഗര്‍ഭധാരണം വഴി കുട്ടികളെ ദത്തെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരായ പിതാവിന് 15 ദിവസത്തെ അവധിയും പുതിയ നിയമം വഴി ലഭിക്കും. 

വാടക ഗര്‍ഭധാരണം വഴി കുട്ടികളുണ്ടായാല്‍ ജീവിച്ചിരിക്കുന്ന രണ്ട് കുട്ടികളുള്ള പിതാവിന് കുട്ടിയുടെ ജനനതീയതി മുതല്‍ 15 ദിവസത്തേക്കാണ് അവധി ലഭിക്കുക. ജൂണ്‍ 18നാണ് പഴയ നിയമം ഭേദഗതി ചെയ്തത്. വാടക ഗര്‍ഭ ധാരണത്തിലൂടെ കുട്ടികളുണ്ടായാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി എടുക്കാന്‍ ഇതുവരെ നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

Eng­lish Summary:Surrogacy: 180 days leave for women
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.