11 February 2026, Wednesday

Related news

February 11, 2026
February 11, 2026
February 1, 2026
January 8, 2026
January 8, 2026
December 20, 2025
November 4, 2025
November 3, 2025
October 30, 2025
October 22, 2025

രാജ്യതലസ്ഥാനത്ത് പത്തുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി

Janayugom Webdesk
ന്യൂഡൽഹി
June 28, 2024 7:32 pm

രാജ്യതലസ്ഥാനത്ത് പത്തുവയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി. ഡല്‍ഹിയിലെ നരേല സെക്ടറിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി മാതാപിതാക്കള്‍ നേരത്തെ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തല തകര്‍ക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അത്താഴത്തിനുശേഷം കളിക്കാൻ പോയ കുട്ടിയെ കാണാതായെന്നും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നതായും പിതാവ് വെളിപ്പെടുത്തി. 

സംഭവത്തിനുപിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 302 (കൊലപാതകം), 376 ഡി (കൂട്ടബലാത്സംഗം), (പോക്സോ) നിയമം എന്നീ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

Eng­lish Sum­ma­ry: A ten-year-old girl was gang-ra ped in Delhi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.