29 December 2025, Monday

Related news

December 29, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

കര്‍ണാടക സര്‍ക്കാരിലെ നേതൃമാറ്റ തര്‍ക്കത്തില്‍ പരസ്യപ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടിയെന്ന് ഡി കെ ശിവകുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 30, 2024 5:08 pm

കർണാടക സർക്കാരിലെ നേതൃമാറ്റ തർക്കത്തിൽ പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാർക്കും എം.എൽ.എമാർക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ മുന്നറിയിപ്പ് നൽകി. ഹൈക്കമാൻഡിന്റെ നിർദേശത്തെ തുടർന്നാണ് കെ പി സി സി അധ്യക്ഷൻ കൂടിയായ ഡി.കെ ശിവകുമാർ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. വിഷയത്തിൽ പരസ്യ പ്രതികരണം ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.കെ പറഞ്ഞു.

സർക്കാരിലെ നേതൃമാറ്റത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ ഉണ്ടായത്. ഇരു വിഭാഗങ്ങളായി തിരിഞ്ഞുള്ള പരസ്യ പോര് തുടർന്നാൽ പാർട്ടിക്കും, സർക്കാരിനും ഗുണകരമാകില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിന്നാലെ ഡി.കെ ശിവകുമാറും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിദ്ധരാമയ്യ സർക്കാരിന്റെ ഒരു വർഷം മാത്രം പൂർത്തിയായ ഘട്ടത്തിൽ അധികാര മാറ്റ ചർച്ചകൾ ആവശ്യമില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ഇത് സിദ്ധരാമയ്യ വിഭാഗത്തിന് താൽക്കാലിക ആശ്വാസമാണ് .

Eng­lish Summary:
DK Sivaku­mar says strict action will be tak­en if pub­lic reac­tions con­tin­ue in the lead­er­ship change dis­pute in Kar­nata­ka government

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.