19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 14, 2024
December 10, 2024
December 9, 2024
December 6, 2024
December 3, 2024
November 30, 2024
November 30, 2024

ഇഷ്ടമുള്ള മേഖലയെ കൂടുതല്‍ അറിഞ്ഞു വേണം പഠിക്കാന്‍: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
July 1, 2024 3:34 pm

വൈജ്ഞാനിക മേഖലയിലും , തൊഴില്‍ മേഖലയിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് അതിന്റെ ഏറ്റവും വലിയ പ്രതിഫലനം ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ സംസ്ഥാനതല പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം വലിയതോതിൽ മാറി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഘടനയിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമാകുന്നത്. ജ്ഞാനോൽപ്പാദനത്തിനും നൈപുണ്യ വികസനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന കരിക്കുലം. ഗുണമേന്മയുള്ള പഠനവും പഠന രീതികളും അവലംബിച്ചു കൊണ്ട് ഗവേഷണ തൊഴിലവസരങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു.

എല്ലാ വിദ്യാർത്ഥികളെയും ഒറ്റ അച്ചിൽ വാർത്തെടുക്കാതെ വിദ്യാർഥികളുടെ താൽപര്യങ്ങൾക്കും അഭിരുചിക്കും അനുശ്രീതമായി അവരുടെ കരിയർ കരിക്കുലവും സ്വയം ഡിസൈൻ ചെയ്യാം. ആധുനികകാലത്തെ തൊഴിലിന് വിദ്യാർത്ഥികളെ പ്രാപ്തിയാക്കുന്ന തരത്തിലാണ് പാഠ്യ – പാഠ്യതര പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരമ്പരാഗത കോഴ്സുകളെ അടക്കം ആധുനികവൽക്കരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി 

Eng­lish Summary:
One should learn more about the field of choice: Chief Minister

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.