21 January 2026, Wednesday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 16, 2026
January 12, 2026
January 11, 2026

ഐഎഎസ് ഓൾ ഇന്ത്യാ കബഡി ഫെസ്റ്റ്: എമിറേറ്റ്‌സ് മലയാളി അസോസിയേഷൻ ജേതാക്കൾ

Janayugom Webdesk
ഷാർജ
July 1, 2024 8:04 pm

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കബഡി മത്സരത്തിന്റെ ഫൈനലിൽ യുവകലാസാഹിതിയുടെ ന്യൂ സ്റ്റാർ മാംഗ്ലൂർ ടീമിനെ 16 നെതിരെ 18പോയിന്റുകൾക്ക് പരാജയപ്പെടുത്തി എമിരേറ്റ്‌സ് മലയാളി കൂട്ടായ്മയുടെ പൊന്നാനി ടീം ജേതാക്കളായി.
കമ്മ്യൂണിറ്റി ഹാളിൽ നടന്ന മത്സരം അസോസിയേഷൻ ആക്ടിം പ്രസിഡണ്ട് പ്രദീപ് നെന്മാറ കബഡി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഏഴു വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പുതിയ സ്‌പോർട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കബഡി മത്സരം വീണ്ടും അരങ്ങേറുന്നത്.

ജേതാക്കളായ എമിരേറ്റ്‌സ് മലയാളി കൂട്ടായ്മയുടെ പൊന്നാനി ടീമിനുള്ള ട്രോഫികളും കാഷ് പ്രൈസുകളും മെഡലുകളും ആക്ടിംഗ് പ്രസിഡണ്ട് പ്രദീപ് നെന്മാറ,ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് എന്നിവർ സമ്മാനിച്ചു.രണ്ടാം സ്ഥാനക്കാരായ യുവകലാസാഹിതി ന്യൂ സ്റ്റാർ മാംഗ്ലൂർ ടീം മൂന്നാം സ്ഥാനത്തെത്തിയ സമദർശിനിയുടെ കിംഗ് സ്റ്റാർ മണിയമ്പാറ ടീമിനുള്ള സമ്മാനങ്ങൾ തുടങ്ങിയവ ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.കെ.താലിബ്,അനീഷ് എൻ.പി.,അബ്ദുമനാഫ്,എ.വി.മധു,പഭാകരൻ പയ്യന്നൂർ,മുഹമ്മദ് അബൂബക്കർ,യൂസഫ് സഗീർ,നസീർ കുനിയിൽ,ജെ.എസ്.ജേക്കബ്,സജി മണപ്പറ എന്നിവർ സമ്മാനിച്ചു.

സ്‌പോർട്‌സ് കമ്മിറ്റി കൺവീനർ സാജു സാമ്പാൻ ‚കോഡിനേറ്റർ കെ.കെ.താലിബ് ന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പോർട്‌സ് കമ്മിറ്റി അംഗങ്ങളും കബഡി അസോസിയേഷന്റെ നേതൃത്വത്തിള്ള സംഘവുമാണ് പതിനാറു പ്രഗൽഭരായ ടീമുകൾ മാറ്റുരച്ച മത്സരത്തിന് നേതൃത്വം നൽകിയത്.

Eng­lish Sum­ma­ry : IAS All India Kabad­di Fest: Emi­rates Malay­ali Asso Winners

you may also like this video 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.