സർവ്വകലാശാല വി സി നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗർവണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാർ. കഴിഞ്ഞ 28ാം തീയതി പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി ചോദ്യം ചെയ്യുമെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയിൽ വ്യക്തമാക്കി. സംസ്ഥാനത്ത സർവ്വകലാശാലകളിൽ സ്ഥിരം വി സി വേണമെന്ന ഡോ. മേരി ജോർജ്ജിന്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ നിലപാട് അറിയിച്ചത്.
ഹർജി 17ന് വീണ്ടും പരിഗണിക്കും. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ നിലവിൽ സർവ്വകലാശാല പ്രതിനിധികൾ ഇല്ല. ചാൻസിലറായ ഗവർണറുടെയും യുജിസിയുടെയും നോമിനികൾ മാത്രമാണ് സെർച്ച് കമ്മിറ്റിയിൽ ഉള്ളത്.
English Summary: Search Committee for appointment of VC; The government will approach the high court against the governor
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.