8 July 2024, Monday
KSFE Galaxy Chits

Related news

July 6, 2024
July 6, 2024
July 5, 2024
July 3, 2024
July 3, 2024
February 8, 2024
February 2, 2024
August 26, 2023
July 30, 2023
June 18, 2023

ഹാത്രസ് ദുരന്തം; സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഉത്തർപ്രദേശ് സർക്കാരിനെന്ന് അഖിലേഷ് യാദവ്

Janayugom Webdesk
ലഖ്നൗ
July 3, 2024 12:57 pm

ഹാത്രസ്‌ ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം ഉത്തർപ്രദേശ് സർക്കാരിനെന്ന് എസ് പി എംപി അഖിലേഷ് യാദവ്. വേദനാജനകമായ സംഭവമാണെന്നും ശരിയായ ചികിത്സ കിട്ടാതെയാണ് നിരവധി പേര്‍ മരിച്ചത്. യുപി സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇതിന് കാരണം. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 121 പേരാണ് മരണപ്പെട്ടത്.

ബാബയെ കാണാനുള്ള ആളുകളുടെ തിക്കും തിരക്കുമാണ് അപകടത്തിന് പിന്നിൽ. ഇതിനിടയില്‍ വിശ്വാസികള്‍ ബാബയുടെ കാല്‍പ്പാദത്തിന് സമീപത്ത് നിന്നും മണ്ണ് ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ട്രക്കുകളില്‍ ഉള്‍പ്പെടെയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ഇനിയും മരണസംഖ്യ കൂടാനാണ് സാധ്യതയുണ്ടെന്നാണ് വിവരം. സാകര്‍ വിശ്വ ഹരി ഭോലെ ബാബ എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ 15,000ത്തോളം പേരാണ് പങ്കെടുക്കാന്‍ തടിച്ചുകൂടിയത്.

പരിപാടിക്ക് താല്‍ക്കാലിക അനുമതി നല്‍കിയിരുന്നതായി അലിഗഢ് ഐജി ശല് മതുര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വയം പ്രഖ്യാപിത ആള്‍ ദൈവമാണ് ഭോലെ ബാബ എന്ന നാരായണ സാകര്‍. ഐബി ഉദ്യോഗസ്ഥനായിരുന്ന നാരായണ സാകര്‍ ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് എത്തിയെന്നാണ് പറയപ്പെടുന്നത്. ഇയാള്‍ ഒളിവിലാണ്.

Eng­lish Summary:Hathras tragedy; Uttar Pradesh Gov­ern­ment takes full respon­si­bil­i­ty for the inci­dent: Akhilesh Yadav
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.