3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 15, 2024
October 7, 2024
October 6, 2024
October 4, 2024
September 26, 2024
September 7, 2024
August 12, 2024
July 18, 2024
July 4, 2024

ജീവനക്കാരുടെ സാംസ്ക്കാരിക‑സര്‍ഗാത്മപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ

Janayugom Webdesk
തിരുവനന്തപുരം
July 4, 2024 11:22 am

സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍ഗാത്മകതയും, സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ വിധപിന്തുണയും നല്‍കുന്ന സര്‍ക്കാണ് സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. 1957ന് സംസ്ഥാനത്ത് അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും അതിന്റെ പിന്തുടര്‍ച്ചയായി നയങ്ങളും, പരിപാടികളുമായി വന്ന എല്‍ഡിഎഫ് സര്‍ക്കാരുകളും എല്ലാക്കാലവും ഇത്തരത്തിലുള്ള പ്രോത്സാഹം നല്‍കുന്നുണ്ട്.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍ റീല്‍ ചിത്രീകരിച്ചതില്‍ നടപടി ആവശ്യമില്ലെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നടത്തിയ അഭിപ്രായങ്ങള്‍ അതാണ് വിളിച്ചൊതുന്നത്. ദേവദൂതന്‍ സിനിമയിലെ പൂവേ, പൂവേ പാലപ്പൂവേ എന്ന പാട്ടിന്റെ അനുപല്ലവിയാണ് ജിവനക്കാര്‍ റിലീസായി അവതരിപ്പിച്ചത്. ഇതിനെ വലിയ തെറ്റായി പര്‍വതീകരിക്കുന്ന തരത്തിലാണ് സാമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ജില്ലാ മേധാവിയില്‍ നിന്നും, നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു.

അവധി ദിവസമായ ഞായറാഴ്ചയാണ് ജീവനക്കാര്‍ റീല്‍ തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ കലക്ടർ നിർദേശിച്ചതനുസരിച്ചാണ് ഞായറാഴ്‌ചയും ഇവിടുത്തെ ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് അവര്‍ അന്നേ ദിവസം റീൽ ചിത്രീകരിച്ചത്. അതുകൊണ്ട്‌ ശിക്ഷാ നടപടിയുടെ ആവശ്യമില്ല.അവധി ദിനത്തിലും സേവനസജ്ജരായി എത്തിയ ജീവനക്കാരെ അഭിനന്ദിക്കുന്നെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

ജീവനക്കാരുടെ എല്ലാ സർഗാത്മക, ‑സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ടെന്നും മന്ത്രി രാജേഷ് അഭിപ്രായപ്പെട്ടു. ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടം ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം എന്നും മന്ത്രി വ്യക്തമാക്കി. ഈ സർഗാത്മകത പൊതുജനങ്ങളോടുള്ള സമീപനത്തിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ജോലിക്ക് തടസ്സം വരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസിൽ സംഘടിപ്പിക്കരുതെന്ന് സർക്കാർ നേരത്തേ നിഷ്കർഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇതെല്ലാം പാലിച്ചാണ് തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍ റീല്‍ ചിത്രീകരിച്ചിട്ടുള്ളത്. ജോലിതിരക്കിനിടയില്‍ മാനസീക ഉല്ലാസത്തിനായിട്ടാണ് റീല്‍ ചിത്രീകരിച്ചത്

Eng­lish Summary:
Gov­ern­ment sup­port for cul­tur­al and spir­i­tu­al activ­i­ties of employees

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.