25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 15, 2024
November 12, 2024
November 11, 2024
November 11, 2024
November 6, 2024
October 31, 2024
October 22, 2024
October 14, 2024

പി കെ വി പുരസ്ക്കാരം ബിനോയ് വിശ്വത്തിന്

Janayugom Webdesk
കോട്ടയം
July 4, 2024 7:13 pm

2023 ലെ പികെവി പുരസ്ക്കാരം സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ എംപിയുമായ ബിനോയ് വിശ്വത്തിന്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലറും എഴുത്തുകാരനുമായ ഡോ. ബാബു സെബാസ്റ്റ്യൻ ചെയർമാനും മുതിർന്ന പത്രപ്രവർത്തകന്‍ വി ജയകുമാർ, പി എസ് സി അംഗം സി ബി സ്വാമിനാഥൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ച നാമനിർദ്ദേശങ്ങളിൽ നിന്നും പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. 

പികെവിയുടെ രാഷ്ട്രീയ പ്രവർത്തനത്തേയും പൊതുജീവിതത്തെയും പിൻതുടരുന്ന കറപുരളാത്ത പൊതുപ്രവർത്തകനാണ് ബിനോയ് വിശ്വം എന്ന് ജൂറി വിലയിരുത്തി. 18ന് വൈകിട്ട് 4.30 ന് കിടങ്ങൂർ ഗവ. ബോയ്സ് എൽ പി സ്കൂൾ അങ്കണത്തിൽ പികെവി സെന്ററിന്റെ പ്രസിഡന്റ് ജി വിശ്വനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വെച്ച് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുരസ്കാരം സമർപ്പിക്കും. ജോസ് കെ മാണി എം പി, മുഖ്യപ്രഭാഷണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അനുമോദനപ്രഭാഷണവും നടത്തും. 

വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ മോൻസ് ജോസഫ് എംഎൽഎയും ചികിത്സാസഹായങ്ങൾ ജോസ്മോൻ മുണ്ടയ്ക്കലും വിതരണം ചെയ്യും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, സിപിഐഎം ജില്ലാ സെക്രട്ടറി എ വി റസൽ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. പി കെ വി സെന്ററിന്റെ സെക്രട്ടറി അഡ്വ. തോമസ് വി റ്റി സ്വാഗതം ആശംസിക്കും. സ്വാഗതസംഘം സെക്രട്ടറി സിറിയക് കാക്കനാട്ട് കൃതജ്ഞത രേഖപ്പെടുത്തും. 

Eng­lish Summary:PKV award to Binoy Viswam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.