19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 8, 2024
July 17, 2024
July 14, 2024
July 11, 2024
July 11, 2024
July 4, 2024
April 7, 2024
March 22, 2024
March 19, 2024

പുതിയ ജാവ 350; വിശേഷങ്ങളറിയാം

Janayugom Webdesk
July 4, 2024 7:59 pm

ജാവ 350യുടെ പുതിയ മോഡല്‍ അവതരിപ്പിച്ചു. അലോയ് വേരിയന്‌റില്‍ വരുന്ന പുതിയ മോഡലിന് 1.99 ലക്ഷം രൂപയാണ് പ്രാരംഭ വില. ഇപ്പോള്‍ ട്യൂബ്ലെസ് അലോയ് വീലിലും സ്‌പോക്ക് വീലിലും ജാവ 350 ലഭ്യമാണ്. 178 എംഎം ആണ്‌ ഗ്രൗണ്ട്‌ ക്‌ളിയറന്സ് 334 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ജിനും, 6‑സ്പീഡ് ഗിയര്‍ബോക്‌സ്,ഡ്യുവല്‍ചാനല്‍ എബിഎസ്, സിസ്റ്റം അസിസ്റ്റ് ആന്റ്ഡ് സ്ലിപ്പ് (എ ആന്റ് എസ്) ക്ലച്ച് എന്നിവയാണ് പുതിയ ജാവ 350 യുടെ പ്രധാന സവിശേഷതള്‍ 28.2 എന്‍എം ടോര്‍ക്കും 22.5 പിഎസ് പവറും വണ്ടിക്ക് കരുത്ത് പകരുന്നു
വെള്ള, ഒബ്‌സിഡിയന്‍ ബ്ലാക്ക്, ഗ്രേ, ഡീപ് ഫോറസ്റ്റ് എന്നീ നാല് നിറങ്ങളിലാണ്  പുതിയ ജാവ 350 വരുന്നത്.

ഒബ്‌സിഡിയന്‍ ബ്ലാക്ക്, ഗ്രേ, ഡീപ് ഫോറസ്റ്റ് എന്നീ നിറങ്ങളില്‍ വരുന്ന സ്‌പോക്ക് വീല്‍ വേരിയന്‌റിന് 1,98,950 രൂപയും, അലോയ് വീല്‍ വേരിയന്റിന്‌ 2,08,950 രൂപയുമാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില. ക്രോം-മെറൂണ്‍, കറുപ്പ്, വെള്ള, മിസ്റ്റിക് ഓറഞ്ച് സ്‌പോക്ക്  വീല്‍ വേരിയന്റിന് 2,14,950 രൂപയും,  ക്രോ-മെറൂണ്‍, കറുപ്പ്, വെള്ള, മിസ്റ്റിക് ഓറഞ്ച് അലോയ് വീല്‍ മോഡലിന് 2,23,950 രൂപയും വിലവരും.

Eng­lish sum­ma­ry: New Java 350; Know the details
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.