21 December 2025, Sunday

Related news

December 4, 2025
November 10, 2025
October 26, 2025
October 11, 2025
September 23, 2025
August 15, 2025
August 4, 2025
April 21, 2025
March 19, 2025
February 27, 2025

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സൊരേന്‍ സത്യപ്രതിജ്ഞ ചെയ്തു

Janayugom Webdesk
റാഞ്ചി
July 4, 2024 7:40 pm

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സൊരേന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. അഞ്ചുമാസത്തെ ജയില്‍വാസത്തിനുശേഷമാണ് ഹേമന്ത് സൊരേന്‍ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നത്. ഝാര്‍ഖണ്ഡിലെ 13-ാമത് മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറന്‍ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 

മുഖ്യമന്ത്രി മാത്രമാണ് ഇന്ന് ചുമതലയേറ്റത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതോടെ ഹേമന്ത് സൊരേനായി ചംബൈ സൊരേന്‍ മുഖ്യമന്ത്രിക്കസേര ഒഴിയുകയായിരുന്നു. ഇദ്ദേഹം ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതി അധ്യക്ഷന്‍ ആകും. ഹേമന്ത് സൊരേനെ കഴിഞ്ഞ ജനുവരി 31 നാണ് ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇഡി കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ഒക്ടോബറില്‍ ഝാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യ സഖ്യത്തിന്റെ പുതിയ നീക്കം. 

Eng­lish Summary:Hemant Soren was sworn in as the Chief Min­is­ter of Jharkhand
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.