5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 4, 2024
September 29, 2024
September 28, 2024
September 21, 2024
September 20, 2024
September 19, 2024
September 11, 2024
September 4, 2024
August 30, 2024

എസ്എഫ്ഐ ഇടതുപക്ഷത്തിന് ബാധ്യതയാകും: ബിനോയ് വിശ്വം

Janayugom Webdesk
ആലപ്പുഴ
July 4, 2024 8:40 pm

എസ്എഫ്ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമാണെന്നും അത് തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യയാകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോഴിക്കോട് കൊയിലാണ്ടി ഗുരുദേവകോളജിൽ പ്രിൻസിപ്പലിനെ ആക്രമിച്ച് ഭീഷണിപ്പെടുത്തുകയും തിരുവനന്തപുരം കാര്യവട്ടം കാമ്പസിലെ ഇടിമുറി ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർത്ഥമറിയില്ല. അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവും അറിയില്ല. അത് അവരെ പഠിപ്പിക്കണം. എസ്എഫ്ഐ അവരുടെ ശൈലി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല ഇത്. പ്രാകൃതമായ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയിലെ സഖാക്കൾ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണമെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. 

1936ൽ എഐഎസ്എഫിന്റെ പിറവിയിലൂടെയാണ് അതിന്റെ ആരംഭം. അവിടം മുതൽ ഇങ്ങോട്ട് വിദ്യാർത്ഥി പ്രസ്ഥാനം വെട്ടിപ്പിടിച്ച സത്പാരമ്പര്യത്തിന്റെയും മൂല്യങ്ങളുടെയും പാഠങ്ങൾ അവർക്കറിയില്ല. എസ്എഫ്ഐയില്‍ പതിനായിരക്കണക്കിന് നേരും നെറിയുമുള്ള വിദ്യാർത്ഥികളുണ്ട്. അവരോടെല്ലാം ഞങ്ങൾക്ക് ആദരവാണ്. അവരെ നേരായ വഴിക്ക് നയിക്കണം. ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണം. ഇടതുപക്ഷത്തിന്റെ ഭാവി പോരാട്ടത്തിന്റെ കരുത്തായി മാറണം. അവരുടെ വഴി ഈ വഴിയല്ലെന്ന് ബോധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:SFI will be a lia­bil­i­ty for the Left: Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.