21 January 2026, Wednesday

തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയം: ഗവര്‍ണര്‍ ഒപ്പിട്ടു

Janayugom Webdesk
തിരുവനന്തപുരം
July 8, 2024 11:15 pm

സംസ്ഥാനത്ത് തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. 2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലും കേരളാ മുൻസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്ലുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത്. ജൂണ്‍ പത്തിനാണ് ബില്ലുകള്‍ നിയമസഭ പാസാക്കിയത്.

1994ലെ കേരളാ പഞ്ചായത്ത് രാജ് ആക്ടിലെയും മുൻസിപ്പാലിറ്റി ആക്ടിലെയും ആറാം വകുപ്പ് മൂന്നാം ഉപവകുപ്പിലാണ് ഭേദഗതി വരുത്തിയത്. പഞ്ചായത്ത്-മുൻസിപ്പൽ ഭരണസമിതിയിലെ അംഗസംഖ്യ സംബന്ധിച്ച വ്യവസ്ഥകളിലാണ് മാറ്റമുണ്ടാവുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ കുറഞ്ഞതും കൂടിയതുമായ ആകെ എണ്ണം ഒന്നു വീതം വർധിക്കും. 

Eng­lish Sum­ma­ry: Local Ward Redis­trict­ing: Signed by Governor

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.