7 December 2025, Sunday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025

ആലപ്പുഴയില്‍ വാഹനാപകടം; അമ്മയുടെ കയ്യിൽ നിന്ന് തെറിച്ചുവീണ് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Janayugom Webdesk
ആലപ്പുഴ
July 9, 2024 9:11 am

ആലപ്പുഴയിൽ വാഹനാപകടത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തിൽപ്പെട്ട ബൈക്കിന്റെ പിന്നിലിരുന്ന അമ്മയുടെ കൈയിൽ നിന്നു തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് മണ്ണഞ്ചേരി ജംഗ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്. മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിൻ്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു. ഭർതൃപിതാവ് ഷാജിയാണ് ബൈക്ക് ഓടിച്ചത്. ഇടറോഡിൽ നിന്നു വന്ന ഇലക്ട്രിക്ക് സ്കൂട്ടറിടിച്ചായിരുന്നു അപകടമുണ്ടായത്.

Eng­lish Summary:accident in Alap­puzha; A 5‑month-old baby died after falling out of her moth­er’s arms
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.