25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 14, 2024
December 10, 2024
December 9, 2024
December 3, 2024
November 30, 2024
November 30, 2024
November 21, 2024

രാജ്യത്തെ തന്നെ മാതൃകപരമായ റിക്രൂട്ടിംങ് ഏജന്‍സിയാണ് പിഎസ് സിയെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
July 9, 2024 3:36 pm

രാജ്യത്ത് തന്നെ മാതൃകാപരമായ റിക്രൂട്ടിംങ് ഏജന്‍സിയാണ് പിഎസ് സിയെന്ന് കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമനങ്ങളിൽ ഒരു ബാഹ്യ ഇടപെടലുകളും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. 

നിയമനം നടക്കുന്നത് മന്ത്രിസഭയുടെ ശുപാർശ പരിഗണിച്ചാണ്. ഗവർണറുടെ അംഗീകാരത്തോടെയാണ് നിയമനം നടക്കുന്നത്. പിഎസ്‍സി നിയമന നടപടികളെല്ലാം സുതാര്യമാണ്. അപകീർത്തിപ്പെടുത്തും വിധമുള്ള ആരോപണങ്ങൾ ദൗർഭാഗ്യകരമാണെന്നും മാധ്യമ വാർത്തകൾ അല്ലാതെ ക്രമക്കേട് സംബന്ധിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പിഎസ്‌സി അംഗങ്ങളുടെ നിയമനം സംബന്ധിച്ച് ഒരു ആക്ഷേപവും ഇതുവരെ ഉയർന്നു വന്നിട്ടില്ല. 

ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പേരിൽ ഇ‑മെയിൽ ആയി ലഭിച്ച പരാതി മാത്രമാണ് ആകെയുള്ളത്. ഇന്ന് രാവിലെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചത്. സഭയിൽ ഉന്നയിക്കുന്ന ആരോപണത്തിന് പിൻബലം വേണമെന്നുള്ളതുകൊണ്ടാണ് ആ പരാതി അയച്ചത്. ഏതുതരത്തിലുള്ള അന്വേഷണത്തിനും സർക്കാർ തയ്യാറാണ്. ഒരു ആശങ്കയും വേണ്ട. തട്ടിപ്പുകൾ പലവിധം നടക്കുന്നുണ്ട്. തട്ടിപ്പുകാർക്കെതിരെ കർശനമായ നടപടിക്ക് സർക്കാർ തയ്യാറാണ്. നടപടിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

പിഎസ്‌സിയെ കരിവാരി തേക്കാൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിന് സർക്കാർ നീങ്ങിയിട്ടില്ല.തെറ്റ് ആരുടെ ഭാഗത്തുണ്ടായാലും കർക്കശ നടപടി എന്നതാണ് സർക്കാർ നിലപാട്. കോൺഗ്രസിന്റെ ശൈലി വെച്ച് മറ്റുള്ളവർക്കെതിരെ ആരോപണം ഉന്നയിക്കരുത്. പ്രതിപക്ഷത്തിന്റെ ഈ ശൈലി തങ്ങൾക്ക് ബാധകമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Eng­lish Summary:
The Chief Min­is­ter said that PSC is an exem­plary recruit­ing agency in the country

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.