18 October 2024, Friday
KSFE Galaxy Chits Banner 2

Related news

August 13, 2024
July 9, 2024
June 22, 2024
April 1, 2024
March 30, 2024
March 11, 2024
February 20, 2024
February 5, 2024
November 21, 2023
April 18, 2023

സാമൂഹ്യസുരക്ഷാപെന്‍ഷന്‍ കുടിശിക ഉടന്‍ തീര്‍ക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
July 9, 2024 11:04 pm

സാമൂഹ്യസുരക്ഷാപെൻഷന്റെ അഞ്ച് മാസത്തെ കുടിശികയും കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷനും സപ്ലൈകോയ്ക്കുള്ള വിഹിതവും ഉടൻ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനെല്ലാം സർക്കാർ വഴികണ്ടിട്ടുണ്ട്. ബജറ്റുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്ലിന്റെ ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലക്കും ലഗാനുമില്ലാതെ കടംവാങ്ങി മുടിഞ്ഞ സ്ഥിതിയിലല്ല സംസ്ഥാനം. ധനസ്ഥിതി മോശവുമല്ല. 2017–18ൽ നികുതി, നികുതിയേതര വരുമാനമെല്ലാം കൂടി 15,895 കോടിയായിരുന്നെങ്കിൽ ഇപ്പോഴത് 91,615 കോടിയായി. സാമൂഹ്യസുരക്ഷാ കമ്പനിയും കിഫ്ബിയും വായ്പയെടുക്കുമ്പോൾ അത് പൊതുകടത്തിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര വ്യവസ്ഥയുണ്ടായിരുന്നില്ല. പിന്നീട് മുൻകാല പ്രാബല്യത്തോടെ കൊണ്ടുവന്നതാണ്. അതാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്. 

സംസ്ഥാനത്തിന്റെ റവന്യുകമ്മി 2.6 ശതമാനത്തില്‍ നിന്ന് ജിഎസ്ഡിപിയുടെ 1.48 ശതമാനം ആയും ധനകമ്മി 4.56ല്‍ നിന്ന് 2.44 ശതമാനം ആയും കുറഞ്ഞു. ഇത് മികച്ച ധനസ്ഥിതിയുടെ സൂചകമാണ്. കേന്ദ്രത്തിൽ നിന്ന് ഹെൽത്ത് മിഷൻ ഗ്രാൻഡായി 725.45 കോടിയും അർബൻ ലോക്കൽബോഡി ഗ്രാൻഡായി 513.64 കോടിയും ഡിസാസ്റ്റർ ഗ്രാൻഡായി 34.70കോടിയും പദ്ധതി വിഹിതമായി സമഗ്രശിക്ഷാ അഭിയാനിൽ 188കോടിയും മത്സ്യ സമ്പദ് യോജനയിൽ 164 കോടിയും ഹെൽത്ത്മിഷനിൽ 636.88 കോടിയും തൊഴിലുറപ്പ് വിഹിതമായി 220.49 കോടിയും പോഷൻ അഭിയാനായി 141 കോടിയും സാമൂഹ്യപെൻഷൻ വിഹിതമായി 225.34 കോടിയും ഭക്ഷ്യസഹായമായി 74.34 കോടിയും ഉച്ചഭക്ഷണപദ്ധതിയിൽ 11.6 കോടിയും യുജിസി ശമ്പള പരിഷ്ക്കരണവിഹിതമായി 750 കോടിയും ഉൾപ്പെടെ മൊത്തം 3951.34 കോടി കിട്ടാനുണ്ട്.

വിഴിഞ്ഞം പദ്ധതിയില്‍ അനുബന്ധ സംവിധാനങ്ങൾക്കായി 10,000 ഏക്കർ ഏറ്റെടുക്കും. കാപ്പക്സിൽ പെടുത്തി 5000കോടിയുടെ കേന്ദ്രസഹായം ചോദിച്ചിട്ടുണ്ട്. 1.7 കിലോമീറ്റർ റോഡ്, 10.7 കിലോമീറ്റർ റെയിൽ തുരങ്കപാത, റിങ് റോഡ്, തുടങ്ങിയവയുടെ നിർമ്മാണം ത്വരിതഗതിയിൽ പൂർത്തിയാക്കും.

Eng­lish Sum­ma­ry: Social secu­ri­ty pen­sion arrears will be cleared soon: Min­is­ter KN Balagopal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.