1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 22, 2025
March 21, 2025
March 3, 2025
February 16, 2025
February 3, 2025
January 15, 2025
January 11, 2025
December 18, 2024
December 10, 2024
November 30, 2024

യൂത്ത് കോണ്‍ഗ്രസിന്റെ അശ്ലീല അപവാദ പ്രചാരണങ്ങള്‍; നിയമസഭയില്‍ തുറന്നടിച്ച് മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
തിരുവനന്തപുരം
July 10, 2024 11:51 am

യൂത്ത് കോണ്‍ഗ്രസിന്റെ അശ്ലീല അപവാദ പ്രചാരണങ്ങള്‍ നിയമസഭയില്‍ തുറന്നടിച്ച് മന്ത്രി വീണാ ജോര്‍ജ്.അതിനീചമായ രീതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ വനിതാ നേതാക്കളെ അപമാനിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞുഅപവാദ പ്രചാരണം നടത്തിയ ആളെ കെഎസ്‌യു ജില്ലാ സെക്രട്ടറിമാർ ആക്കിയത് ആരാണെന്ന് നാടിനറിയാം. ഇതാണോ ഇത്തരം വിഷയങ്ങളിലെ കോൺഗ്രസ് നിലപാട് കോട്ടയം കുഞ്ഞച്ചൻ എന്ന സോഷ്യൽ മീഡിയ പേജിലൂടെ സ്ത്രീകളെ വലിയതോതിൽ അപമാനിച്ചു.

അതിനീചമായ രീതിയിൽ ആയിരുന്നു വനിതാ നേതാക്കളെ അടക്കം അധിക്ഷേപിച്ചത്.അതിൽ താനും ഇരയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.മാപ്പ് പറഞ്ഞതുകൊണ്ടും തള്ളിപ്പറഞ്ഞതുകൊണ്ടും കാര്യമില്ല മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. 

കെ കെ ശൈലജയെ അപമാനിച്ചവരെ നിങ്ങൾ എന്തു ചെയ്തു സ്ത്രീ എന്നാൽ ശരീരം മാത്രമാണോ ശൈലജ ടീച്ചറിന്റെ കഷ്ണം ആർക്കെങ്കിലും കിട്ടിയെങ്കിൽ തരണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്കിൽ എഴുതിയത് നിയമസഭയിൽ വായിച്ചാണ് മന്ത്രി വീണാ ജോർജ് പ്രതിപക്ഷത്തിന് മറുപടി നൽകിയത്.

Eng­lish Summary
Youth Con­gress’ obscene slurs; Min­is­ter Veena George open­ly in the assembly

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.