സ്വവര്‍ഗാനുരാഗ വിവാഹത്തിന് നിയമസാധുത നിഷേധിച്ച വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിശോധിക്കുന്നതില്‍ നിന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്മാറി.
കഴിഞ്ഞ വര്‍ഷമാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഇന്ത്യയില്‍ നിയമസാധുതയില്ലെന്ന് സുപ്രീം കോടതി വിധിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ഖന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ഹര്‍ജികള്‍ പരിശോധിക്കുന്നതിനായി പുതിയ അഞ്ചംഗ ബെഞ്ചിനെ നിയമിക്കണമെന്നും ജസ്റ്റിസ് ഖന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനോട് ആവശ്യപ്പെട്ടു.
തുറന്ന കോടതിയില്‍ ഹര്‍ജി പരിഗണിക്കില്ലെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി അറിയിച്ചിരുന്നു. മുൻ വിധിയെ ചോദ്യം ചെയ്തും സ്വവർഗാനുരാഗികളുടെ നിയമപരമായ അംഗീകാരം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് 13 ഹര്‍ജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സ്വവർഗ ദമ്പതികളുടെ ആശങ്കകൾ പരിശോധിക്കാനും തിരുത്തൽ നടപടികൾ നിർദേശിക്കാനും കേന്ദ്രം നിർദേശിച്ച ഉന്നതാധികാര സമിതിക്കും ജഡ്ജിമാർ അംഗീകാരം നൽകിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സ്വവർഗ പങ്കാളികൾക്ക് വിവാഹത്തിന് അവകാശമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചത്. സ്വവർഗ പങ്കാളികൾക്ക് നൽകാവുന്ന വിവാഹേതര അവകാശങ്ങൾ നിർണയിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, ഹിമ കൊഹ്ലി, പി എസ് നരസിംഹ എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് ഐകകണ്ഠ്യേന വിധിച്ചിരുന്നു.
English Summary: Same-sex marriage plea: Justice Sanjeev Khanna withdraws
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.